‘ഒരു പണിയുമില്ലേ, നീയൊക്കെ തെണ്ടാന്‍ പോ’; മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

തിരുവനന്തപുരം: യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധത്തിനിടെ പൊലിസ് ആളറിയാതെ തടഞ്ഞ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെ സെക്രട്ടറിയേറ്റിലേക്ക് കടത്തിവിടാന്‍ ഇടപെട്ട് മാധ്യമപ്രവര്‍ത്തകര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തനെയാണ് പൊലിസ് തടഞ്ഞത്. എന്നാല്‍ തന്നെ കടത്തിവിടാന്‍ ഇടപെട്ട മാധ്യമപ്രവര്‍ത്തകരോട് നീയൊക്കെ തെണ്ടാന്‍ പോ എന്നായിരുന്നു ദത്തന്‍ പ്രതികരിച്ചത്. സെക്രട്ടേറിയേറ്റിന് മുന്നിലെ അനക്‌സ് കെട്ടിടത്തിന് മുന്നില്‍ സ്ഥാപിച്ച ബാരിക്കേഡിന് മുന്നിലായിരുന്നു സംഭവം.ബാരിക്കേഡ് കടന്ന് അകത്തുകയറിയ ദത്തന്‍ പൊലിസ് ഉദ്യോഗസ്ഥനോട് സംസാരിച്ച് നടന്നുപോകുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയത്. ഉപരോധം നിമിത്തമുണ്ടായ ബുദ്ധിമുട്ടിനെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. മാധ്യമപ്രവര്‍ത്തകരെ കണ്ടയുടന്‍ ഒരു പണിയുമില്ലേടാ നിങ്ങള്‍ക്കൊക്കെ? അങ്ങനെയാണേല്‍ നീയൊക്കെ തെണ്ടാന്‍ പോ’ എന്നായിരുന്നു ദത്തന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...