‘ഇന്ന് കരിങ്കൊടിയുമായി ആരും ചാടുന്നത് കണ്ടില്ല; കുറച്ച് നല്ലബുദ്ധി ഉദിച്ചെന്ന് തോന്നുന്നു’; നേതൃത്വം നൽകിയ നിർദേശമെങ്കിൽ നല്ലതെന്ന് മുഖ്യമന്ത്രി

കണ്ണൂർ: കരിങ്കൊടി പ്രതിഷേധത്തിൽ പ്രതിപക്ഷത്തിന് നല്ല ബുദ്ധി തോന്നിത്തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് തങ്ങളുടെ വാഹനങ്ങളുടെ മുന്നിലേയ്ക്ക് കൊടിയുമായി ആരും ചാടി വരുന്നത് കണ്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നവകേരള സദസ് ബഹിഷ്‌കരിക്കും എന്ന് മാത്രമല്ല, തെരുവിൽ നേരിടുമെന്നാണ് ഇപ്പോൾ പറയുന്നത്. ആ നിലയിൽ നിന്ന് പിന്മാറണമെന്നാണ് ആവർത്തിച്ച് പറഞ്ഞത്. ഇന്ന് കാലത്തും പത്രസമ്മേളനത്തിലൂടെ അഭ്യർത്ഥിച്ചു. കുറച്ച് നല്ലബുദ്ധി അവർക്ക് തോന്നിയിട്ടുണ്ട് എന്നാണ് കാണുന്നത്.

ഇന്ന് ‌ഞങ്ങളുടെ വാഹനത്തിന് മുന്നിലേയ്ക്ക് കൊടിയുമായൊന്നും ആരും ചാടി വരുന്നത് കണ്ടില്ല. അത് നേതൃത്വം നൽകിയ നിർദേശത്തിന്റെ ഭാഗമാണെങ്കിൽ നല്ലത്. വിവേകം വൈകിയുദിച്ചാലും നല്ല കാര്യമാണല്ലോ?

പ്രഖ്യാപനങ്ങൾ ജനങ്ങൾതന്നെ മനസിരുത്തി നോക്കണം. തെരുവിൽ നേരിടുമെന്നാണ് ഒരു നേതാവ് പ്രഖ്യാപിച്ചത്. ആരെ, ഞങ്ങളെയല്ലല്ലോ തെരുവിൽ നേരിടേണ്ടത്. പരിപാടിയിൽ വരുന്ന ജനങ്ങളെയല്ലേ? ജനലക്ഷങ്ങളെ തെരുവിൽ നേരിടുമെന്നാണോ നിങ്ങൾ പറയുന്നത്.

മറ്റൊരു നേതാവ് പറഞ്ഞത് തലസ്ഥാനം വരെ യാത്രയുടെ മുന്നിൽ കരിങ്കൊടികൾ വരാൻ പോവുകയാണെന്നാണ്. അതും മറ്റൊരു മോഹമാണ്. എന്നാൽ ഇന്ന് പകൽ അതിനെല്ലാം പുനർവിചിന്തനം ഉണ്ടായിട്ടുണ്ടെങ്കിൽ നല്ലത്’- മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണൂരിൽ മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർ‌ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ വലിയ സംഘർഷമുണ്ടായിരുന്നു. കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടി പൊലീസ് സ്റ്റേഷന് സമീപമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നവകേരള സദസിനുള്ള പ്രത്യേക ബസിന് നേരെ കരിങ്കൊടി കാണിച്ചത്. ഇതിന് പിന്നാലെ അവിടെ ഉണ്ടായിരുന്ന സിപിഎം പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹന്‍ ഉള്‍പ്പെടെ ഏഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണം ഡിവൈഎഫ്‌ഐയുടെ മാതൃകാ രക്ഷാപ്രവർത്തനമെന്നായിരുന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജീവൻ രക്ഷിക്കാനാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ശ്രമിച്ചത്. മാതൃകാപരമായ പ്രവർത്തനം തുടരണമെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു.

ആരെങ്കിലും ട്രെയിനിന് മുന്നിലേക്ക് ചാടുന്ന ഒരാളെ കണ്ടാൽ തള്ളിമാറ്റുകയല്ലേ ചെയ്യുക. വേറൊരുതരത്തിൽ എടുക്കേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം, യൂത്ത് കോൺഗ്രസുകാരെ ക്രൂരമായി മർദിച്ചതിന് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമക്കുറ്റത്തിന് കേസെടുത്തിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...