കൽപറ്റ: വയനാട്ടിലെ ആദ്യത്തെ കാലാവസ്ഥ ഉച്ചകോടി മീനങ്ങാടിയിൽ തുടക്കമാകും… ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലയിലെ ആദ്യ കാലാവസ്ഥ ഉച്ചകോടിക്ക് ഫെബ്രുവരി 23ന് മീനങ്ങാടിയില്‍ തുടക്കമാകും. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ഉച്ചകോടിയില്‍ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് ജില്ലയിലെ കാര്‍ഷിക മേഖലയില്‍ വന്ന മാറ്റങ്ങളും അതിന്റെ അതിജീവനവും ചര്‍ച്ചയാകും.
കാലാവസ്ഥ ഉച്ചകോടിയുമായി ബന്ധപ്പെട്ട് സംഘാടകസമിതി യോഗം മീനങ്ങാടി കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. ബിന്ദു അധ്യക്ഷതവഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ല പഞ്ചായത്ത് സെക്രട്ടറി കണ്‍വീനറുമായി സംഘാടക സമിതിയും എട്ട് സബ് കമ്മിറ്റികളും രൂപവത്കരിക്കുകയും ചെയ്തു.
Read More:- കുറ്റിപ്പുറത്ത് വിദ്യാർഥികൾ തമ്മിൽ സംഘർഷം പതിവ്