സൗത്ത് പർഗാന: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം ഏഴ് ദിവസത്തിനകം നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി ശാന്തനു ഠാക്കൂർ.പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനയിൽ ബി.ജെ.പി സംഘടിപ്പിച്ച റാലിയിലാണ് കേന്ദ്രമന്ത്രി പ്രഖ്യാപനം നടത്തിയത്.
പശ്ചിമ ബംഗാൾ അടക്കം രാജ്യത്തൊട്ടാകെ ദേശീയ പൗരത്വ നിയമം ഏഴ് ദിവസത്തിനകം നടപ്പാക്കുമെന്ന് ഉറപ്പ് നൽകുന്നു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജി അഭയാർഥികളായ സഹോദരങ്ങളെ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുകയാണ്. ദേശീയ പൗരത്വ നിയമം എന്നത് രാജ്യത്തെ നിയമമാണ്, ആർക്കും അത് തടയാനാവില്ല. എല്ലാവർക്കും പൗരത്വം ലഭിക്കാൻ പോകുന്നു. ബി.ജെ.പിയുടെ പ്രതിബദ്ധതയാണിതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്നും ആർക്കും അത് തടയാനാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ വർഷം വ്യക്തമാക്കിയിരിന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പൗരത്വ വിഷയത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. നിയമം നടപ്പാക്കാൻ ബി.ജെ.പി പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
Read More:- ഭൂമി കയ്യേറ്റത്തിൽ മാത്യു കുഴൽനാടനെതിരെ കേസെടുത്ത് റവന്യൂ വകുപ്പ്