ചൈ​ന​യും​ ​സിം​ഗ​പ്പൂ​രും​ ​ജ​പ്പാ​നും കിണഞ്ഞ് ശ്രമിച്ചിട്ടും നടന്നില്ല: ഇന്ത്യ നേടിയെടുത്തത് വമ്പൻ വള‌ർച്ച

കൊ​ച്ചി​:​ ​ആ​ഭ്യ​ന്ത​ര​ ​വി​മാ​ന​ ​യാ​ത്രി​ക​രു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ ​ര​ണ്ടു​ ​ദി​വ​സ​ങ്ങ​ളി​ലും​ ​റെ​ക്കാ​ഡ് ​കു​തി​പ്പു​ണ്ടാ​യി.​ ​ഞാ​യ​റാ​ഴ്ച​ 4,56,910​ ​പേ​രാ​ണ് ​ഇ​ന്ത്യ​യി​ലെ​ ​ആ​ഭ്യ​ന്ത​ര​ ​വി​മാ​ന​ ​സ​ർ​വീ​സ് ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്.​ ​ശ​നി​യാ​ഴ്ച​ ​യാ​ത്രി​ക​രു​ടെ​ ​എ​ണ്ണം​ 4,56,748​ ​ൽ​ ​എ​ത്തി​ ​റെ​ക്കാ​ഡി​ട്ടി​രു​ന്നു.​ ​

കൊ​വി​ഡ് ​രോ​ഗ​ബാ​ധ​യ്ക്ക് ​ശേ​ഷം​ ​ഇ​ന്ത്യ​ൻ​ ​വ്യോ​മ​യാ​ന​ ​മേ​ഖ​ല​യി​ൽ​ ​അ​സാ​ധാ​ര​ണ​മാ​യ​ ​വ​ള​ർ​ച്ച​യാ​ണ് ​ദൃ​ശ്യ​മാ​കു​ന്ന​തെ​ന്ന് ​കേ​ന്ദ്ര​ ​വ്യോ​മ​യാ​ന​ ​മ​ന്ത്രാ​ല​യംസ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ഇ​ന്ന​ലെ​ ​പ​ങ്കു​വ​ച്ച​ ​കു​റി​പ്പി​ൽ​ ​പ​റ​യു​ന്നു. മു​ൻ​വ​ർ​ഷം​ ​ന​വം​ബ​ർ​ 19​ ​ന് 3,93,391​ ​ആ​ഭ്യ​ന്ത​ര​ ​വി​മാ​ന​ ​യാ​ത്ര​ക്കാ​ർ​ ​മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.​

സാ​മ്പ​ത്തി​ക​ ​മേ​ഖ​ല​യി​ലെ​ ​ഉ​ണ​ർ​വും​ ​വി​ദേ​ശ​ ​ബി​സി​ന​സി​ലും​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ലു​മു​ണ്ടാ​കു​ന്ന​ ​ച​ല​ന​ങ്ങ​ളു​മാ​ണ് ​വ്യോ​മ​യാ​ന​ ​രം​ഗ​ത്തി​ന് ​ക​രു​ത്ത് ​പ​ക​രു​ന്ന​ത്. ആ​ഗോ​ള​ ​വ്യോ​മ​യാ​ന​ ​ഗ​വേ​ഷ​ണ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​പു​തി​യ​ ​ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് ​ന​ട​പ്പു​ ​വ​ർ​ഷം​ ​ആ​ദ്യ​ ​പ​ത്ത് ​മാ​സ​ങ്ങ​ളി​ൽ​ ​രാ​ജ്യാ​ന്ത​ര​ ​വി​മാ​ന​ ​സ​ർ​വീ​സു​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​വ​ള​ർ​ച്ച​ ​നേ​ടി​യ​ ​പ​ത്ത് ​രാ​ജ്യ​ങ്ങ​ളു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​ഇ​ന്ത്യ​ ​ഇ​ടം​ ​നേ​ടി.​ ​


ചൈ​ന​യും​ ​സിം​ഗ​പ്പൂ​രും​ ​ജ​പ്പാ​നു​മെ​ല്ലാം​ ​ഈ​ ​രം​ഗ​ത്ത് ​നെ​ഗ​റ്റീ​വ് ​വ​ള​ർ​ച്ച​ ​രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ​ ​ഇ​ന്ത്യ​യു​ടെ​ ​ആ​കാ​ശ​ ​യാ​ത്ര​ക​ളി​ൽ​ ​നാ​ലു​ ​ശ​ത​മാ​ന​ത്തി​ല​ധി​കം​ ​വ​ർ​ദ്ധ​ന​യു​ണ്ടാ​യി.​ ​രാ​ജ്യ​ത്തെ​ ​പ്ര​മു​ഖ​ ​വി​മാ​ന​ ​ക​മ്പ​നി​ക​ൾ​ ​പ​ല​തും​ ​പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ​ ​നി​ല​വി​ലു​ള്ള​ ​മ​റ്റ് ​ക​മ്പ​നി​ക​ളു​ടെ​ ​ടി​ക്ക​റ്റ് ​വി​ൽ​പ്പ​ന​യും​ ​ലാ​ഭ​ക്ഷ​മ​ത​യും​ ​ഗ​ണ്യ​മാ​യി​ ​കൂ​ടി​യ​തും​ ​ഇ​ര​ട്ടി​ ​മ​ധു​ര​മാ​യി.​ ​ന​ട​പ്പു​ ​വ​ർ​ഷം​ ​ഇ​തു​വ​രെ​ ​ഇ​ന്ത്യ​ൻ​ ​വി​മാ​ന​ ​ക​മ്പ​നി​ക​ളു​ടെ​ ​മൊ​ത്തം​ ​ലാ​ഭ​ത്തി​ൽ​ 40​ ​ശ​ത​മാ​ന​ത്തി​ല​ധി​കം​ ​വ​ർ​ദ്ധ​ന​യു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...