ഇടുക്കി: വെള്ളിയാമറ്റത്ത് 13 പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുട്ടിക്കർഷകരായ മാത്യുവിനെയും ജോർജ്കുട്ടിയെയും സന്ദർശിച്ച് മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും. കുട്ടിക്കർഷകരുടെ വീട്ടിലെത്തിയാണ് മന്ത്രിമാർ സഹായ വാഗ്ദാനം നൽകിയത്. മാത്യുവിന് ഇൻഷുറൻസ് പരിരക്ഷയോടെ അഞ്ചു പശുക്കളെ ഉടൻ കൈമാറുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. ഒരു മാസത്തെ കാലിത്തീറ്റ സൗജന്യമായി നൽകുമെന്നും മന്ത്രി പറഞ്ഞു.
സംഭവിച്ചത് വൻ ദുരന്തമാണ്. സർക്കാർ മാത്യുവിനും കുടുംബത്തിനും ഒപ്പമുണ്ട്. അടിയന്തര സഹായമായി മിൽമ 45000 രൂപ നൽകും. നാളത്തെ മന്ത്രിസഭ യോഗത്തിൽ വിഷയം അവതരിപ്പിക്കുമെന്നും മന്ത്രി വിശദമാക്കി. കൂടുതല്‍ സഹായം നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനികകുമെന്നും പറഞ്ഞു. പലയിടങ്ങളില്‍ നിന്നായി നിരവധി പേരാണ് കുട്ടിക്കര്‍ഷകര്‍ക്ക് സഹായ വാഗ്ദാനവുമായി എത്തുന്നത്.
Read More:- പ്രാർത്ഥനകൾ വിഫലം; കുഴൽക്കിണറിൽ നിന്ന് രക്ഷപ്പെട്ട മൂന്ന് വയസുകാരി മരിച്ചു