കൊച്ചി: കേസുമായി ബന്ധപ്പെട്ട് ഓഫീസിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ സീനിയർ ഗവ. പ്ളീഡർ അഡ്വ. പി.ജി. മനുവിനെതിരെ ചോറ്റാനിക്കര പൊലീസ് കേസെടുത്തു. ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. യുവതി എറണാകുളം റുറൽ എസ്.പിക്ക് നൽകിയ പരാതിയിലാണ് കേസ്. പീഡനക്കേസിൽ നിയമസഹായം തേടിയെത്തിയ യുവതിയാണ് ബലാത്സംഗത്തിനിരയായത്. 2000ൽ ുണ്ടായ കേസിൽ നിയമസഹായത്തിനായാണ് യുവതി പി.ജി. മനുവിനെ സമീപിച്ചത്. പൊലീസിന്റെ നിർദ്ദേശപ്രകാരമായിരുന്നു അഭിഭാഷകനെ കണ്ടത്. കേസിൽ നിയമസഹായം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. യുവതിയുടെ വീട്ടിലെത്തിയും പീഡിപ്പിച്ചിരുന്നുവെന്ന് പരാതിയിൽ പറയുന്നു.