ജയിലിന് മുന്നിലെ ആഹ്ലാദ പ്രകടനം; രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ളവർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്. പൂജപ്പുര ജയിലിന് മുന്നിൽ നിന്നുള്ള ആഹ്ലാദ പ്രകടനത്തിനാണ് കേസെടുത്തത്. രാഹുലിനെ കൂടാതെ ഷാഫി പറമ്പിൽ, അൻവർ സാദത്ത് അടക്കം കണ്ടാലറിയാവുന്ന അമ്പതിലേറെപ്പേർക്കെതിരെയാണ് കേസെടുത്തത്.

ഗതാഗത തടസമുണ്ടാക്കിയെന്നും ജയിൽ ഉദ്യോഗസ്ഥരുടെ സംഘടനയുടെ ബോർഡ് നശിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസെടുത്തത്. സെക്രട്ടേറിയറ്റ്, ഡി.ജി.പി ഓഫീസ് മാർച്ചുകളിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ എട്ടു ദിവസത്തെ ജയിൽവാസത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് രാഹുൽ ജയിൽ മോചിതനായത്.


പൂജപ്പുര ജില്ലാ ജയിലിൽ കോടതി ഉത്തരവെത്തിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി ബുധനാഴ്ച രാത്രി ഒൻപതുമണിയോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ പുറത്തിറങ്ങിയത്. യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ബി വി ശ്രീനിവാസിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഈമാസം ഒൻപതിന് പുലർച്ചെയാണ് പത്തനംതിട്ടയിലെ വീട്ടിൽ നിന്ന് രാഹുലിനെ അറസ്റ്റുചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...