നെയ്യാറ്റിൻകര: താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ ലഹരിവിൽപന വർധിക്കുന്നു. 10 ദിവസത്തിനിടെ നെയ്യാറ്റിൻകര, ബാലരാമപുരം പ്രദേശത്തുനിന്ന് വിൽപനക്കായി കൊണ്ടുവന്ന 130 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി.
കഞ്ചാവും കടത്തുന്ന വാഹനവും പിടികൂടിയാലും കൂടുതൽ അന്വേഷണത്തിന് ഉദ്യോഗസ്ഥർ ശ്രമിക്കാത്തതാണ് കഞ്ചാവ് വിൽപന ശക്തമാകാൻ കാരണം. വിദ്യാർഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് കഞ്ചാവ് ഉൾപ്പെടെ ലഹരി വസ്തുക്കളുടെ ഉപയോഗം വർധിക്കുകയാണ്. പേരിന് കുറച്ച് ലഹരി വസ്തുക്കൾ പിടികൂടി പ്രഹസനം കാണിക്കുകയാണ് പതിവെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കഞ്ചാവ് വിൽപന വിവിധ സ്കൂൾ പരിസരങ്ങളിൽ വ്യാപകമാകുന്നു. വിദ്യാർഥികളെയും യുവാക്കളെയും ഉപയോഗിച്ചാണ് കഞ്ചാവ് വിൽപന നടത്തുന്നത്. മഫ്തി പൊലീസിന്റെയും ഷാഡോ പൊലീസിന്റെയും നിരീക്ഷണം ശക്തമാക്കിയാൽ മാത്രമേ ലഹരി സംഘങ്ങളെ അമർച്ച ചെയ്യാൻ സാധിക്കൂവെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു.#cannabis