വന്ദേ ഭാരതും വന്ദേ സാധാരണും വന്നു, ഇനി മോദി സർക്കാർ കൊണ്ടുവരിക ബുള്ളറ്റ് ട്രെയിൻ; പദ്ധതിയുടെ പുത്തൻ വിവരങ്ങൾ പുറത്തുവിട്ട് മന്ത്രി

അഹമ്മദാബാദ്: പുറത്തിറക്കി നാളുകൾക്കകം തന്നെ വൻ ഹിറ്റായ വന്ദേ ഭാരത് ട്രെയിനുകളും സെക്കന്റ് ക്ളാസ് അൺ റിസർവ്ഡ്,​ സെക്കന്റ് ക്ളാസ് 3 ടയർ സ്ളീപ്പർ അടങ്ങിയ നോൺ എസി വന്ദേ സാധാരൺ ട്രെയിനുകൾ എന്നിവയ്‌ക്ക് പുറമേ വൈകാതെ ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിനുകളും ഓടുമെന്ന് കേന്ദ്രം സൂചന നൽകിയിരുന്നു. 2026 ഓഗസ്റ്റോടെ രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ ഓടിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഇപ്പോഴിതാ രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സെക്ഷൻ എവിടെയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം. റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ് നടത്തിയ പ്രഖ്യാപനമനുസരിച്ച് ഗുജറാത്തിലെ ബിലിമോറ മുതൽ സൂറത്ത് വരെയുള്ള 50 കിലോമീറ്റർ ദൂരമാകും ഇത്. റെയിൽവെയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും ഒഡീഷയിലെ ബാലസോറിൽ 300ഓളം പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലൂടെ ചർച്ചയായ കവച് സുരക്ഷാ സംവിധാനത്തെക്കുറിച്ചും പറഞ്ഞ മന്ത്രി രാജ്യത്തെ വിവിധയിടങ്ങളിൽ ട്രെയിനും ആനകളുമായി കൂട്ടിയിടിക്കാതിരിക്കാനുള്ള ഗജരാജ് സുരക്ഷാ സംവിധാനത്തെ കുറിച്ചും പറഞ്ഞു. കൊവിഡിന് മുൻപ് രാജ്യത്തെ യാത്രാട്രെയിനുകൾ 1768 മെയിൽ അല്ലെങ്കിൽ എക്‌സ്‌പ്രസ് ട്രെയിനുകളായിരുന്നെങ്കിൽ ഇപ്പോഴത് 2124 ആയതായും റെയിൽവെ മന്ത്രി പറഞ്ഞു. സബർബൻ,​ പാസഞ്ചർ സർവീസുകളും കൂടി. 2022-23ൽ 640 കോടി ആളുകൾ യാത്ര ചെയ്‌തെങ്കിൽ 2023-24ൽ 750 കോടിയാണ് ലക്ഷ്യമിടുന്നത്. വിവിധയിടങ്ങളിൽ പണി പൂർത്തിയാകുന്ന റെയിൽവെ പാലങ്ങളുടെ ദൃശ്യങ്ങളും കേന്ദ്ര മന്ത്രി പങ്കുവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...