ആലപ്പുഴ: നൂറാം നിറവിൽ നിൽക്കുന്ന സിപിഐഎം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്ച്യുതാനന്ദന്റെ പേരിൽ കുടുംബക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തുന്നു.. വി എസിന്റെ ജന്മനാടായ മണ്ണഞ്ചേരി മാലൂർ ക്ഷേത്രത്തിലാണ് പ്രത്യേക പൂജ നടത്തുന്നത് . പൂജയെ തുടർന്ന് പാൽപായസ നിവേദ്യവുമുണ്ടാകും…വി എസിന്റെ പേരിൽ എല്ലാ ജന്മ നക്ഷത്രത്തിലും പൂജ നടത്താറുണ്ട്… വാരനാട് ജയതുളസീധരൻ തന്ത്രിയുടെയും മേൽശാന്തി രാജന്റെയും നേതൃത്വത്തിലാണു പൂജ നടത്തുന്നത്.
ഭാര്യ വസുമതിയും മകൻ അരുൺകുമാറും എത്താറുണ്ടെന്നും സാമ്പത്തിക സഹായം നൽകാറുണ്ടെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു. 1923 ഒക്ടോബർ 20 ന് അനിഴം നക്ഷത്രത്തിൽ മണ്ണഞ്ചേരി പടിഞ്ഞാറ് മാലൂർ തോപ്പിൽ വീട്ടിലാണ് വി എസ് അച്യുതാനന്ദന്റെ ജനനം.
സിപിഐ കേന്ദ്രക്കമ്മിറ്റിയിൽ നിന്നും ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരിൽ ഇന്നു ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി എസ് അച്യുതാനന്ദൻ.വിഎസിന്റെ നൂറാം ജന്മദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും മറ്റും ഉൾക്കൊള്ളുന്ന പ്രത്യേക പുസ്തകം സിപിഐഎം പുറത്തിറക്കും.