ഗവർണറെ കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ പ്രവർത്തകർക്ക് ജാമ്യം

കൊച്ചി: ഗവർണറെ തിരുവനന്തപുരത്ത് കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ല വിട്ട് പോകരുതെന്നും വിദ്യാർഥികൾ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയിൽ കൗൺസിലിങിന് വിധേയമാകണമെന്നുമാണ് ഉപാധി.

ഇന്നലെ തന്നെ കേസ് ഹൈക്കോടതി പരിഗണിച്ചിരുന്നു. പ്രതികളുടെ അറ്റൻഡൻസ് ഷീറ്റ് ഉൾപ്പടെ കോടതി പരിശോധിക്കുകയും ജഡ്ജിയുടെ ചേംബറിൽ കേസ് ഓൺലൈനായി കേൾക്കുകയും ചെയ്തു. കേസിൽ ഉൾപ്പെട്ട വിദ്യാർഥികളെയും രക്ഷിതാക്കളെയും ഓൺലൈനിൽ വിളിച്ചു വരുത്തി കോടതി അവരുടെ ഭാഗം കേൾക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് കേസിൽ കോടതി വിധി പറഞ്ഞത്. പ്രതിഷേധത്തിനിടെ ഉണ്ടായ നഷ്ടങ്ങൾക്ക് വിദ്യാർഥികൾ കൂട്ടുത്തരവാദിത്തം ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകണം എന്നാണ് കോടതി ഏർപ്പെടുത്തിയിരിക്കുന്ന പ്രധാന ഉപാധി.

പ്രതിഷേധത്തിനിടെ ഗവർണറുടെ കാറിന് നാശനഷ്ടമുണ്ടായെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇതിന് നഷ്ടപരിഹാരമെന്നോണം 76000 രൂപ എസ്എഫ്‌ഐ പ്രവർത്തകർ കെട്ടി വയ്ക്കണം. പ്രവർത്തകർ വിദ്യാർഥികൾ കൂടി ആയതിനാൽ ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇവരോട് ഡിസ്ട്രിക് ലീഗൽ സർവീസ് അതോറിറ്റിയുടെ കീഴിൽ കൗൺസിലിംഗിന് വിധേയരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ല വിട്ട് പുറത്തു പോകാൻ വിദ്യാർഥികൾക്ക് അനുവാദമില്ല. തങ്ങളുടെ അറ്റൻഡൻസ് ഷീറ്റ് കൃത്യമായി തന്നെ വിദ്യാർഥികൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കുകയും വേണം.#sfi

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...