രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; നിലപാട് പ്രഖ്യാപിക്കാത്തതിൽ ആശങ്കയറിയിച്ച് കേരളത്തിലെ കോൺഗ്രസ്

തിരുവനന്തപുരം:രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കാത്തതിൽ ഹൈക്കമാൻഡിനെ ആശങ്കയറിയിച്ച് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. എം.പിമാരടക്കമുള്ള നേതാക്കളാണ് ആശങ്കയറിയിച്ചത്. നിലപാടിൽ വ്യക്തത വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
കേരളത്തിലെ കോൺഗ്രസിനെ ഈ നിലപാട് ബാധിക്കുമെന്നാണ് നേതാക്കളുടെ ആശങ്ക. ഇതാണ് ഹൈക്കമാൻഡിനെ അറിയിച്ചതും. തങ്ങളുടെ ആശങ്ക പരിഗണിച്ചുകൊണ്ട് കൃത്യമായ നിലപാട് സ്വീകരിക്കണം. എ.ഐ.സി.സി നേതൃത്വം ഇക്കാര്യത്തിൽ നിലപാടെടുക്കണം. ഇപ്പോഴുള്ള അവ്യക്തത മറികടക്കണം. അല്ലെങ്കിൽ കേരളത്തിലെ കോൺഗ്രസിനെ അത് ബാധിക്കും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ഇത് ബാധിക്കുമെന്ന് നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചു. സി.പി.എം ഇത് രാഷ്ട്രീയമായി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും നേതാക്കൾ അറിയിച്ചു.

Read More:- മുഖ്യമന്ത്രിയുടെ ഓണസദ്യക്ക് അധിക ഫണ്ടായി അനുവദിച്ചത് 7.86 ലക്ഷം രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...