ഓട്ടോ കിട്ടാൻ ഇനി ഓടണ്ട ഒ​റ്റ കോളിൽ ഓട്ടോ അടുത്തെത്തും

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഓട്ടോറിക്ഷ കിട്ടാൻ ഒരു കാൾ ചെയ്താൽ മതി … ആദ്യം ആശുപത്രിയിൽ നിന്നും സ്റ്റാൻഡ് വരെ നടക്കണമായിരുന്നു… ഇനി മുതൽ ഓട്ടോ സ്റ്റാൻഡിൽ സ്ഥാപിച്ച പുതിയ ടെലഫോണിലേക്ക് വിളിച്ചാൽ മതി ഓട്ടോറിക്ഷ ഉടൻ എത്തും. ഓട്ടോറിക്ഷ തൊഴിലാളികൾ തന്നെയാണ്പുതിയ സംവിധാനമൊരുക്കിയത് .
മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരുമുൾപ്പെടെയുള്ളവർ ഓട്ടോറിക്ഷ പിടിക്കാൻ ഓട്ടോ സ്റ്റാൻഡിലേക്ക് വരണമായിരുന്നു. ഈ സ്ഥിതിക്ക് പുതിയ സംവിധാനത്തോടെ പരിഹരമാകുമെന്നാണ് ഓട്ടോറിക്ഷ ജീവനക്കാർ പറയുന്നത്.
രാത്രിയിൽ തെരുവ് നായകളെ പേടിച്ചാണ് പലരും ഓട്ടോ സ്​റ്റാൻഡിലേക്ക് വരുന്നത്. ഈ ബുദ്ധിമുട്ടിന് പരിഹരമായാണ് മെഡിക്കൽ കോളേജിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ ഓട്ടോ സ്റ്റാൻഡിൽ ടെലിഫോൺ സ്ഥാപിച്ചത്. 9447 554255 എന്ന ഫോൺ നമ്പർ മെഡിക്കൽ കോളേജ് കാമ്പസിലും വ്യാപാര സ്ഥാപനങ്ങളിലും പതിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനം സ്റ്റാൻഡിലെ ടെലിഫോണിലേക്ക് വന്ന കാൾ സ്വീകരിച്ച് മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ സുദർശൻ ഉദ്ഘാടനം ചെയ്തു.നൂറോളം ഓട്ടോറിക്ഷകളാണ് മെഡിക്കൽ കോളജിലെ സ്റ്റാൻഡിൽ സർവീസ് നടത്തുന്നത്.

Read More:- 36 ദിവസം പ്രായമുള്ള ആൺകു‌ഞ്ഞിന്റെ മൃതദേഹം തിരുവനന്തപുരത്ത് കിണറ്റിൽ നിന്നും കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...