യുഎഇയിലെ പ്രവാസികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക, ഇല്ലെങ്കിൽ ഫൈൻ കൊടുത്ത് മുടിയേണ്ടിവരും

ദുബായ്: കാലഹരണപ്പെട്ട രജിസ്ട്രേഷനുകളുമായി നിരത്തിലിറങ്ങുന്ന വാഹനങ്ങളിൽ നിന്ന് കനത്ത പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുമായി ദുബായ് അധികൃതർ. ആദ്യഘട്ടത്തിൽ പതിനായിരം രൂപയായിരിക്കും പിഴ. തുടർന്ന് പിഴത്തുക ഉയരുന്നതിനൊപ്പം മറ്റുശിക്ഷണ നടപടികളും ഉണ്ടാവും.

അതേസയമം, വാഹന ഉടമകൾക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായി. കാലഹരണപ്പെട്ട രജിസ്ട്രേഷൻ ഉള്ള വാഹനങ്ങളിൽ നിന്ന് ഒരുമാസം പിഴ ചുമത്തുന്നത് ഒഴിവാക്കിയിരിക്കുകയാണ്. ഈ സമയത്തിനുള്ളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. രജിസ്ട്രേഷൻ പുതുക്കാതെ വീണ്ടും വാഹനം റോഡിലിറക്കിയാൽ വൻ തുക പിഴ ചുമത്തുന്നതിനൊപ്പം കണ്ടുകെട്ടൽ ഉൾപ്പടെയുള്ള നടപടികളും നേരിടേണ്ടിവരും. ആദ്യഘട്ടമെന്നനിലയിൽ ഏഴുദിവസത്തേക്കാണ് വാഹനം കണ്ടുകെട്ടുന്നത്. ഇതിനൊപ്പം വാഹനത്തിന് ബ്ലാക്ക് പോയിന്റ് ചുമത്തുന്നതുൾപ്പെടയുള്ള ശിക്ഷാ നടപടികളും ഉണ്ടാവും. രജിസ്ട്രേഷൻ പുതുക്കാൻ സൗകര്യം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയും പുറത്തുവിട്ടുണ്ട്.

കാലാവധി അവസാനിക്കാറായ വാഹനങ്ങൾക്ക് വെബ് സൈറ്റോ, ആപ്പുവഴിയോ രജിസ്ട്രേഷൻ പുതുക്കാനുള്ള സൗകര്യമുണ്ട്. ആവശ്യമായ രേഖകളും നിശ്ചിത ഫീസും നൽകുന്നവർക്ക് ഉടനടി തന്നെ രജിസ്ട്രേഷൻ പുതുക്കിക്കിട്ടും.

പുതുക്കിയ ഡ്രൈവിംഗ് ലൈസൻസുകളും വാഹന രജിസ്ട്രേഷനും വെറും രണ്ടുമണിക്കുറിനുള്ളിൽ നൽകുന്നതിനുള്ള സംവിധാനം ദുബായിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അടുത്ത‌ിടെ നടപ്പാക്കിയിരുന്നു. പുതുക്കിയ ലൈസൻസ് ഉൾപ്പടെയുള്ളവ രാജ്യത്തിന് പുറത്തും വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പുതുക്കലിനായി അപേക്ഷിക്കുമ്പോള്‍, എമിറേറ്റ്‌സ് ഐഡിയും ഡ്രൈവിംഗ് ലൈസന്‍സും കയ്യില്‍ കരുതണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...