ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും

ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ കരുത്തരായ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ച് മണിക്ക് അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് മത്സരം. പരിക്കാണ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്നം. മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഇന്ന് കളിക്കില്ല.ഫിഫ റാങ്കിങ്ങിൽ 25ാം സ്ഥാനത്താണ് ഓസ്ട്രേലിയ. ഇന്ത്യ 94ാം സ്ഥാനത്തും. ഇരു ടീമുകളും തമ്മിലുള്ള അന്തരം ഈ കണക്കിലുണ്ട്. യൂറോപ്യന്‍ ലീഗില്‍ പയറ്റി തെളിഞ്ഞ താരങ്ങള്‍ ഒരു ഭാഗത്ത്.

ഛേത്രി എന്ന ഒറ്റയാനില്‍ മാത്രം ഒതുങ്ങുന്നു ഇന്ത്യയുടെ മേല്‍വിലാസം.ആദ്യ മത്സരത്തിൽ തന്നെ ടൂർണമെൻറ് ഫേവറിറ്റുകളായ ‌സോക്കറൂസിനെ മുന്നിൽ കിട്ടിയതിൻെറ പരിഭ്രമം ഇന്ത്യൻ ക്യാമ്പിലുണ്ട്. ഒപ്പം പരിക്കും.

സഹല്‍ കളിക്കാത്തത് മധ്യനിരയില്‍ ഇന്ത്യക്ക് വലിയ വിടവുണ്ടാക്കും.സന്ദേശ് ജിങ്കാനും രാഹുൽ ഭേകെയും നയിക്കുന്ന പ്രതിരോധം അവസരത്തിന് ഒത്തുയരുമെന്ന് പ്രതീക്ഷിക്കാം.അതെസമയം ഗാലറിയുടെ പിന്തുണ ഇന്ത്യക്കുറപ്പാണ്.#asian-cup

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...