തിരുവനന്തപുരം: തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും രാജിവെച്ചു. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ഇടതുമുന്നണിയിലെ രണ്ടര വര്‍ഷം എന്ന ധാരണ പ്രകാരമാണ് ഇരുവരും രാജിവെച്ചത്. പകരം കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷ്കുമാറും മന്ത്രിമാരാവും.
മന്ത്രിസഭയിലേക്ക് പുതുതായി എത്തുന്നവരുടെ സത്യപ്രതിജ്ഞ 29-ന് നടത്താൻ ആണ് സാധ്യത. വ്യാഴാഴ്ച ഡല്‍ഹിയിലേക്ക് പോയ ഗവര്‍ണര്‍ 28ന് മടങ്ങിയെത്തും.
ഞായറാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തിലാവും രാജി സ്വീകരിച്ച് പുതിയ മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക. സംതൃപ്തിയോടെയാണ് സ്ഥാനമൊഴിയുന്നതെന്നാണ് അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും പ്രതികരിച്ചത്.