നവകേരള സദസ്സിന്റെ വരവ് ചെലവ് കണക്കിൽ ആശയക്കുഴപ്പം

കണ്ണൂർ: അഴീക്കോട്‌, കണ്ണൂർ മണ്ഡലങ്ങളിലെ നവകേരള സദസ്സിന്റെ വരവ് ചെലവ് കണക്കുകളെ കുറിച്ച് വ്യക്തതയില്ല. അഴീക്കോട്‌ 40 ലക്ഷം രൂപ സ്പോൺസർഷിപ്പിലൂടെ കിട്ടിയെന്ന് പറയുന്നു. എന്നാൽ ചെലവാക്കിയത് എങ്ങനെയെന്നു വ്യക്തമല്ല. കണ്ണൂരിൽ പരിപാടി നടത്താൻ സ്പോൺസർഷിപ്പ് വാങ്ങിയിട്ടില്ല, സർക്കാർ തുക അനുവദിച്ചിട്ടുമില്ല. കെഎസ്‍യു നേതാവ് മുഹമ്മദ്‌ ഷമ്മാസ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നു. അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ആശയക്കുഴപ്പം ഉണ്ടായിരിക്കുന്നത്.

കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിൽ നവകേരള സദസ്സിന് സ്പോൺസർഷിപ്പിലൂടെ എത്ര തുക കിട്ടി?. പരിപാടി നടത്താൻ എത്ര തുക സർക്കാർ അനുവദിച്ചു.?രണ്ട് മണ്ഡലങ്ങളിലും എത്ര തുക ഏതൊക്കെ ഇനങ്ങളിൽ ചെലവാക്കി?-കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ് വിവരാവകാശ അപേക്ഷയിൽ ചോദിച്ചത് ഇതൊക്കെയാണ്. അപേക്ഷ ഇരു മണ്ഡലങ്ങളിലെയും സംഘാടക സമിതി ജനറൽ കൺവീനർമാരായ ഉദ്യോഗസ്ഥർക്ക് കൈമാറി. രണ്ടിലും മറുപടി വന്നു. നവകേരള സദസ്സിന് സർക്കാർ തുക അനുവദിച്ചിട്ടില്ല.

സ്പോൺസർഷിപ്പിൽ കിട്ടിയ തുകയുടെ കണക്ക് നോക്കിയാൽ അഴീക്കോട് മണ്ഡലത്തിൽ 40,6000 രൂപ സ്പോൺസർഷിപ്പിലൂടെ ചെലവഴിച്ചെന്ന് സംഘാടക സമിതിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ തുക നൽകിയത് ആരെന്ന് വിവരമില്ല. ഏതൊക്കെ ഇനത്തിൽ തുക ചെലവാക്കിയെന്നും അറിയില്ല. കണ്ണൂർ മണ്ഡലത്തിലെ വരവും ചെലവുമാണ് കൗതുകം. സ്പോൺസർഷിപ്പായി തുകയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് മറുപടി. പരിപാടിക്ക് സർക്കാരും തുക നൽകിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...