തൃശൂരിൽ വലിയ ശൃംഖലയുള്ള വ്യാജമദ്യ കേന്ദ്രം കണ്ടെത്തി

തൃശ്ശൂർ: തൃശൂരിൽ വ്യാജമദ്യ കേന്ദ്രം കണ്ടെത്തി … കുപ്പികളിലും കന്നാസുകളിലുമായി സൂക്ഷിച്ചു വച്ചിരുന്ന 1070 ലിറ്റർ വ്യാജ മദ്യമാണ് പിടികൂടിയത്. പെരിങ്ങോട്ടുകരയിൽ ഗോകുലം സ്കൂളിന് സമീപം ഹോട്ടൽ നടത്തുന്നതിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വ്യാജ മദ്യ കേന്ദ്രമാണ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. അശോക് കുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയത്.
വ്യാജ മദ്യം ഉണ്ടാക്കുന്നതിന് ആവശ്യമായ ക്യാരമൽ, ആൽക്കഹോൾ മീറ്റർ, സിന്റക്സ് ടാങ്ക് തുടങ്ങിയവയും മദ്യം കടത്തുന്നതിനുപയോഗിച്ചിരുന്ന രണ്ടു വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തു.ഡോക്ടർ, സിനിമ നടൻ, മനുഷ്യാവകാശ പ്രവർത്തകൻ, കാരുണ്യപ്രവർത്തകൻ, മാദ്ധ്യമപ്രവർത്തകൻ, തുടങ്ങി വിവിധങ്ങളായ രീതിയിൽ പ്രവർത്തനം നടത്തുന്ന ഇരിഞ്ഞാലക്കുട മുരിയാട് സ്വദേശി അനൂപ് ആണ് ഹോട്ടൽ വാടകയ്ക്ക് എടുത്ത് അതിന്റെ മറവിൽ വ്യാജമദ്യ നിർമാണം നടത്തിയിരുന്നത്.മുരിയാട് സ്വദേശി അനൂപ് കുമാർ, തൃശൂർ കല്ലൂർ മുട്ടിത്തടി സ്വദേശി ഷെറിൻ മാത്യു, ചേർപ്പ് ചിറക്കൽ സ്വദേശിയും സംഗീത സംവിധായകനുമായ പ്രജീഷ്, കോട്ടയം സ്വാദേശികളായ റെജി, റോബിൻ, കൊല്ലം മയ്യനാട് സ്വദേശി മെൽവിൻ ഗോമസ് എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...