മരണം പ്രവചിക്കുന്ന എഐ സാങ്കേതിക വിദ്യ

എഐ അടിസ്ഥാനമാക്കി മനുഷ്യരുടെ മരണം പ്രവചിക്കാനാകുന്ന ടൂൾ വികസിപ്പിച്ച് ഡെന്മാർക്ക് ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ. ‘ലൈഫ്2 വെക്’ (life2vec) എന്നാണ് ഈ അൽ​ഗോരിതത്തിന്റെ പേര്. വ്യക്തികളുടെ ജീവിതകാലപരിധി 78 ശതമാനം കൃത്യതയോടെ പ്രവചിക്കാൻ ഇതിനാകുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. 2008 മുതൽ 2020 വരെയുള്ള കാലയളവിൽ ഡെൻമാർക്കിൽ നിന്നുള്ള ആറ് കോടിയാളുകളിലായി ഇതിന്റെ ഭാ​ഗമായുള്ള പഠനം നടത്തിയിരുന്നു.

വ്യക്തികളുടെ ആരോഗ്യം, മാനസികാരോഗ്യം, ലിംഗഭേദം, വിദ്യാഭ്യാസം, ജോലി, വരുമാനം ഉൾപ്പെടെയുള്ള വിവരങ്ങൾ വിശകലനം ചെയ്ത് ആയുസ് പ്രവചിക്കുന്ന എഐ ടൂളാണിത്. ചാറ്റ്ജിപിടിയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന ട്രാൻസ്ഫോർമർ മോഡലുകൾ ഉപയോ​ഗിച്ചാണ് ഇതിന്റെ വിവര വിശകലന ജോലികൾ നടക്കുന്നത്. വ്യക്തികളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് ശ്രേണിയാക്കിയാണ് എഐയെ പരിശീലിപ്പിക്കുന്നത്. പ്രൊഫസറായ സുൻ ലേമാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിന്നിൽ പ്രവർത്തിച്ചത്.

ഇതനുസരിച്ച് 2016 ജനുവരി ഒന്നിന് ശേഷമുള്ള വിവരങ്ങൾ കൃത്യതയോടെ പ്രവചിക്കാൻ ലൈഫ് 2 വെക്കിന് സാധിച്ചിട്ടുണ്ട്. പഠനവിധേയമായ പലരുടെയും മരണം പ്രവചിച്ചുവെങ്കിലും അക്കാര്യം അതാത് ആളുകളെ അറിയിച്ചിട്ടില്ലെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. മരണം പ്രവചിക്കുക എന്നതിനപ്പുറം മറ്റെതെങ്കിലും രീതിയിൽ ഈ ടൂൾ പ്രയോജനപ്പെടുത്താനാകുമോ എന്നത് വ്യക്തമല്ല. മനുഷ്യരുടെ ദീർഘായുസിനായി എങ്ങനെ ഈ ടൂൾ പ്രയോജനപ്പെടുത്താമെന്നതാണ് ഗവേഷകരുടെ ലക്ഷ്യം. ലൈഫ് 2 വെക് ജനങ്ങൾക്കോ ഏതെങ്കിലും സ്ഥാപനങ്ങൾക്കോ ലഭ്യമാക്കിയിട്ടില്ല.

Read more- രാഹുലിന്റെ ‘പോക്കറ്റടിക്കാരൻ’ പരാമർശം; നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...