പൊലീസിനെതിരെ നിയമപരമായി പോരാടുമെന്ന് നടൻ വിനായകന്റെ സഹോദരൻ

കൊച്ചി: പൊലീസിന്റെ അധികാര ദുര്‍വിനിയോഗത്തിനെതിരെ പരാതിയുമായി മുന്നോട് പോകുമെന്ന് നടൻ വിനായകന്റെ സഹോദരന് വിക്രമന്‍. പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് ടി കെ വിക്രമന്‍ പറഞ്ഞു. ഓട്ടോറിക്ഷ വിട്ടുനല്‍കിയ കോടതി നടപടിയില്‍ സന്തോഷവാനാണെന്നും നിയമലംഘനം നടത്തുന്ന ആഢംബര വാഹനങ്ങളെ കണ്ടില്ലെന്ന് നടിച്ച് ഓട്ടോറിക്ഷകാരേയും ചെറുവണ്ടികളേയും ദ്രോഹിക്കുന്ന പൊലീസിന്റെ അമിതാധികാര പ്രയോഗത്തിനെതിരെ നിയമപരമായി പോരാടുമെന്നും വിക്രമന്‍ വ്യക്തമാക്കി. കേരള ഡി.ജി.പിയുടെ 31/01/2017ലെ സര്‍കുലര്‍ നമ്പര്‍ 7/2017 പാലിക്കാതെ, പെറ്റികേസുകളിലെ വാഹനങ്ങള്‍ പിടിച്ച് വെക്കുന്നത് കേരള പൊലീസ് ആക്ട് ലംഘനമാണ്. മേലധികാരിയുടെ ഉത്തരവ് ലംഘിച്ച പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുംവരെ ഒരു സാധാരണ പൗരന്‍ എന്ന നിലക്ക് പോരാട്ടം തുടരുമെന്നും ഇത് എല്ലാ സാധാരണകാരായ ഓട്ടോക്കാര്‍ക്കും വേണ്ടിയുള്ള പോരാട്ടമാണെന്നും ടി കെ വിക്രമന്‍ പറഞ്ഞു. ട്രാഫിക് നിയമ ലംഘനത്തിന്റെ പേരിൽ പൊലീസ് പിടികൂടിയ വിക്രമന്റെ ഓട്ടോറിക്ഷ വിട്ടുനൽകാൻ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ ഉത്തരവിട്ടുരുന്നു. കേസ് കഴിയുംവരെ വാഹനം വില്‍കരുതെന്നും ആവശ്യപ്പെട്ടാല്‍ കോടതി സമക്ഷം ഹാജരാക്കണം എന്നുമുള്ള ഉപാധിയോടെയായിരുന്നു നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...