എ.സി ഇല്ലാതെ കൊച്ചി-ഷാർജ വിമാനം; പ്രതിഷേധച്ച് യാത്രക്കാർ

ഷാർജ: കൊച്ചി-ഷാർജ വിമാനത്തിൽ എ.സി. പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് യാത്രക്കാർ. കൊച്ചിയിൽ നിന്ന് ഇന്ന് പുലർച്ചെ 1.40ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് യാത്രക്കാർ പ്രതിഷേധിച്ചത്. എയർ കണ്ടീഷൻ ഇല്ലാതെ പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ യാത്രക്കാർ പ്രകോപിതരായി.

സമയം കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടില്ല. എന്നാൽ എ.സിയും പ്രവർത്തിപ്പിക്കാതെ വന്നതോടെ വിമാനത്തിനകത്ത് അസഹ്യമായ ചൂട് അനുഭവപ്പെടാൻ തുടങ്ങിയതോടെ യാത്രക്കാർ അസ്വസ്ഥരായി. പലർക്കും ശ്വാസം കിട്ടാത്ത അവസ്ഥ. കുട്ടികളും, പ്രായമേറിയവരും ബുദ്ധിമുട്ട് അറിയിച്ചതോടെ വിമാനത്തിന്റെ അടച്ച ഡോർ വീണ്ടും തുറന്നിടാൻ ജീവനക്കാർ നിർബന്ധിതരായി.

അതേസമയം, എയർ ട്രാഫിക് കൺട്രോളിൽ നിന്ന് സിഗ്നൽ കിട്ടാത്തതിനാലാണ് വിമാനം പുറപ്പെടാൻ വൈകുന്നതെന്നും ടേക്ക് ഓഫിന് തൊട്ടുമ്പ് വിമാനത്തിൽ എ.സി പ്രവർത്തിപ്പിക്കാമെന്നും ജീവക്കാർക്ക് ഉറപ്പ് നൽകുകയായിരുന്നു.#-kochi

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...