തിരുവനന്തപുരം: നിയമസഭ കാര്യോപദേശക സമിതിയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്പോര്.ബജറ്റ് അവതരണ തീയതി മാറ്റണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതിന് പിന്നാലെയാണ് സംഭവം …..കോൺഗ്രസിന്റെ ‘സമരാഗ്നി’ ജനകീയ പ്രക്ഷോഭ നടക്കുന്നതിനാൽ സർക്കാർ സഹകരിക്കണമെന്ന് സിമിതി യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. നിങ്ങൾ വലിയ സഹകരണമാണല്ലോ എന്നും അമ്മാതിരി വർത്തമാനം ഇങ്ങോട്ട് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇമ്മാതിരി വർത്തമാനം എന്നോടും പറയേണ്ടെന്ന് വി.ഡി. സതീശൻ തിരിച്ചടിച്ചു. നിങ്ങൾ ഇഷ്ടം പോലെ ചെയ്യൂവെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് കാര്യോപദേശക സമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
ഇതിന് പിന്നാലെ ബജറ്റ് അഞ്ചാം തീയതി തന്നെ അവതരിപ്പിക്കാൻ കാര്യോപദേശക സമിതി തീരുമാനിച്ചു. അതേസമയം, മാർച്ച് 27 വരെ ചേരാൻ തീരുമാനിച്ച നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാൻ യോഗം തീരുമാനിച്ചു. ഇതു പ്രകാരം ഫെബ്രുവരി 15ന് ബജറ്റ് സമ്മേളനം അവസാനിക്കും. ഫെബ്രുവരി 12 മുതൽ 15 വരെ ബജറ്റിന്മേൽ പൊതു ചർച്ചയും നടക്കും.
Read More:- മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിലെ സര്‍വേയുടെ സ്റ്റേ സുപ്രിംകോടതി നീട്ടി