നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിന്റെ ഇക്കൊല്ലത്തെ പൊങ്കാല മഹോത്സവം

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ പൊങ്കാല മഹോത്സവം 2024 ഫെബ്രുവരി മാസം 17-ാം തീയതി ശനിയാഴ്‌ച ആരംഭിക്കുന്നു. ലക്ഷക്കണക്കിന് ഭക്തകൾ പങ്കെടുക്കുന്ന ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25-ാം തീയതി ഞായറാഴ്‌ചയാണ്.
പൊങ്കാല ദിവസം ജാതിമത ഭേദമന്യേ സ്ത്രീജനങ്ങൾ തുറന്ന സ്ഥലത്തുവച്ചു  പൊങ്കാല നൈവേദ്യം പാകം ചെയ്ത് ആറ്റുകാലമ്മയ്ക്ക് സമർപ്പിക്കുന്നു. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള  സ്ത്രീജനങ്ങൾ ചേർന്നാണ്  പൊങ്കാല അർപ്പിച്ച് മടങ്ങുന്നത്.

ഇക്കൊല്ലത്തെ പൊങ്കാല മഹോത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകുന്നത് 127 പേരടങ്ങുന്ന ഒരു ഉത്സവ കമ്മിറ്റിയാണ്. ഈ കമ്മിറ്റിയുടെ പ്രവർത്തനത്തിന്റെറെ മേൽനോട്ടം വഹിക്കുന്നതിനായി ജനറൽ കൺവീനർ, ജോയിന്റ് ജനറൽ കൺവീനർ എന്നിവരെ തെരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ പ്രോഗ്രാം, പബ്ലിസിറ്റി, റിസപ്ഷൻ, അക്കോമഡേഷൻ, മെസ്സ്, കുത്തിയോട്ടം, വോളൻ്റിയേഴ്‌സ്, പ്രസാദ ഊട്ട്, പ്രൊസഷൻ ആൻ്റ് താലപ്പൊലി എന്നീ കമ്മിറ്റികളും രൂപവത്കരിച്ച് പ്രവർത്തിച്ചു വരുന്നു. ഇക്കൊല്ലത്തെ പൊങ്കാല മഹോത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിനു വേണ്ടി വിവിധ സർക്കാർ വകുപ്പുകൾ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, പത്ര-ദൃശ്യ മാദ്ധ്യമങ്ങൾ, സാമൂഹിക സംഘടനകൾ, റസിഡന്റ് സ് അസോസിയേഷനുകൾ എന്നിവയുടെ സഹായസഹകരണങ്ങൾ ലഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. പൊങ്കാല മഹോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് ബഹു മന്ത്രിമാർ, ബഹു തിരുവനന്തപുരം കോർപ്പറേഷൻ മേയർ, ബഹു. ജില്ലാ കളക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് മേധാവികളും ജനപ്രതിനിധികളും തിരുവനന്തപുരം നഗരസഭാ കൗൺസിലർമാരും സർക്കാരിൻ്റെയും റെയിൽവേ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെയും മേധാവികളും മാദ്ധ്യമപ്രവർത്തകരും പങ്കെടുത്ത അവലോകന യോഗങ്ങൾ നടക്കുകയുണ്ടായി.

നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിന്റെ ഭരണം ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിൽ നിക്ഷിപ്‌തമാണ്. വർദ്ധിച്ചുവരുന്ന ഭക്തജനത്തിരക്ക് കണക്കിലെടുത്ത് പൊങ്കാല ഇടുന്നതിനുള്ള സ്ഥല സൗകര്യം മെച്ചപ്പെടുത്തുക, താമസത്തിനും മറ്റുമുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയവയ്ക്കായി അനവധി വികസന പ്രവർത്തനങ്ങൾ ട്രസ്റ്റ് ഇതിനകം നടത്തിക്കഴിഞ്ഞു.#attukal-pongala

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...