ബി.എം.എസ് സംസ്ഥാന സമ്മേളനം സമാപിച്ചു ബി. ശിവജി സുദർശനൻ പ്രസിഡന്റ്

പാലക്കാട്: ബി.എം.എസ് 20-ാം സംസ്ഥാന സമ്മേളനം സമാപിച്ചു. ബി.ശിവജി സുദർശനനെ (കൊല്ലം) പ്രസിഡന്റായും ജി.കെ.അജിത്തിനെ (തിരുവനന്തപുരം) ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. സി.ബാലചന്ദ്രനാണ് (പാലക്കാട് ) ട്രഷറർ. വൈസ്‌ പ്രസിഡന്റുമാരായി സി.ജി ഗോപകുമാർ (ആലപ്പുഴ),അഡ്വ.പി.മുരളീധരൻ (കോഴിക്കോട്),അഡ്വ.പി.മുരളീധരൻ (കാസർകോഡ് ), അഡ്വ.എസ്.ആശാമോൾ (ആലപ്പുഴ), കെ.ചന്ദ്രലത (ആലപ്പുഴ) എന്നിവരേയും സെക്രട്ടറിമാരായി കെ.വി.മധുകുമാർ (എറണാകുളം),സിബി വർഗ്ഗീസ് (ഇടുക്കി), ജി.സതീഷ്‌കുമാർ (പത്തനംതിട്ട), വി.രാജേഷ് (പാലക്കാട്), ദേവു ഉണ്ണി (മലപ്പുറം), സോണി സത്യൻ (പത്തനംതിട്ട) എന്നിവരേയും തിരഞ്ഞെടുത്തു. കെ.മഹേഷ്‌ കുമാറാണ് (എറണാകുളം) സംഘടനാ സെക്രട്ടറി. അഖിലേന്ത്യാ സെക്രട്ടറി വി.രാധാകൃഷ്ണൻ വരണാധികാരിയായിരുന്നു. സൗത്ത് സോൺ ഓർഗനൈസിംഗ് സെക്രട്ടറി എസ്.ദുരൈരാജ് സമാപന പ്രസംഗം നടത്തി.

മൂന്ന് ദിവസമായി നടന്ന സമ്മേളനത്തിൽ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണുക, ലിംവിംഗ് വേജസ് നടപ്പിലാക്കുക,​ സ്വകാര്യ വ്യവസായ മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങി നിരവധി പ്രമേയങ്ങൾ പാസാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...