തുവ്വൂരിൽ കള്ള് ഷാപ്പിന് അനുമതി നൽകിയത് പുന:പരിശോധിക്കണമെന്ന് മുസ്ലിംലീഗ്. ഇതുമായി ബന്ധപ്പെട്ട് വണ്ടൂർ, കാളികാവ് റേഞ്ച് എക്സൈസ് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു.
ജനവാസ മേഖലയായ മാതോത്ത്, കോട്ടകുന്നിൽ കള്ള് ഷാപ്പ് തുറക്കാൻ അനുമതി നൽകിയതിനെതിരെയാണ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്. വണ്ടൂർ മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി എ മജീദ് അധ്യക്ഷത വഹിച്ചു. ടി എ ജലീൽ, എ പി അസ്കർ, പി മൊയ്തീൻ , തുടങ്ങിയവർ പങ്കെടുത്തു.