കോട്ടയം: തെരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുമ്പോൾ, റബറിൽ മുന്നണി നേതാക്കളുടെ ചർച്ച പുരോഗമിക്കുന്നു. റബർ വിലയിടിവിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളെ യു.ഡി.എഫ് പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ, ആസിയാൻ കരാറിനെ ചേർത്തുനിർത്തിയാണ് എൽ.ഡി.എഫിന്റെ തിരിച്ചടി.
കേന്ദ്രം ഭരിച്ച മുൻ സർക്കാറുകളാണ് റബർ മേഖലയെ തകർത്തതെന്ന് ബി.ജെ.പിയും കുറ്റപ്പെടുത്തുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോട്ടയം പ്രസ്ക്ലബ് സംഘടിച്ച സംവാദത്തിലായിരുന്നു, ആരോപണ- പ്രത്യാരോപണങ്ങളുമായി ജില്ലയിൽ മുന്നണിയെ നയിക്കുന്ന നേതാക്കൾ നിറഞ്ഞത്.