ആലപ്പുഴ: സംസ്ഥാന ബജറ്റില്‍ ആലപ്പുഴ റവന്യൂ ഡിവിഷന് ഓഫിസ് മിനി സിവില്‍ സ്റ്റേഷന് കെട്ടിടത്തിന് നാലുകോടി രൂപ അനുവദിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് കണ്വെന്ഷന് സെന്ററിന് മൂന്നുകോടി, ആലപ്പുഴ വിജയ പാര്‍ക്ക് നവീകരണം രണ്ടുകോടി, ക്ലീന്‍ ആലപ്പുഴ സമ്പൂര്‍ണ മാലിന്യനിര്‍മാര്‍ജന പദ്ധതിക്ക് ഒരുകോടി, ആലപ്പുഴ ഫിഷറീസ് ഓഫുസ് ഒരുകോടി എന്നിങ്ങ അനുവദിച്ചതായി പി.പി. ചിത്തരഞ്ജന് എം.എല്‍.എ അറിയിച്ചു.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് ടൂറിസം ഫെലിസിറ്റേഷന്‍ സെന്റര്‍, ആര്യാട് നോര്‍ത്ത് യു.പി സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, എസ്.എല്‍ പുരം സദാനന്ദന് സ്മാരക നാടക തിയറ്റര്‍ സമുച്ചയം, ആലപ്പുഴ മണ്ഡലം മിനി സിവില്‍ സ്റ്റേഷന് വിപണന കേന്ദ്രം, ശാസ്ത്രീയ ഫിഷ് ലാന്‍ഡിങ് സെന്ററും പുലിമുട്ടും, സര്‍വോദയപുരം അന്താരാഷ്ട്ര സ്റ്റേഡിയം, ആലപ്പുഴ കനാല്‍ സൗന്ദര്യവത്കരണം, കനോയിങ് കയാക്കിങ് പരിശീലന കേന്ദ്രം, ഗവ. സിദ്ധവൈദ്യ ഡിസ്പെന്‍സറി, മണ്ണഞ്ചേരി ആയുര്‍വേദ ആശുപത്രി, മാരാരിക്കുളം ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി എന്നിവക്ക് കെട്ടിടം നിര്‍മാണം, ആലപ്പുഴ മണ്ഡലത്തിലെ തീരപ്രദേശത്തെ തിയശ്ശേരി പൊഴി, കാരിപൊഴി, ഓമനപൊഴി, അറക്കല്പൊഴി ചെറിയപൊഴി എന്നിവയുടെ പുനരുദ്ധാരണം തുടങ്ങിയവ ബജറ്റില്‍ പരാമര്‍ശം നേടിയെന്നും എം.എൽ.എ അറിയിച്ചു.