ബ്രെൻറ് ഫോഡിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി

ഇംഗ്ലീഷ് ഇന്റർനാഷണൽ ​ഫിൽ ഫോഡന്റെ ഹാട്രിക്കിൽ മാഞ്ചസ്റ്റർ സിറ്റി ബ്രെൻറ് ഫോഡിനെ തകർത്തു. പരിക്കിൽ നിന്നും മറികടന്ന് ഹാലൻഡ് തിരിച്ചെത്തിയെങ്കിലും സിറ്റിക്കായി ബ്രെന്റ്ഫോഡിന്റെ വലയിലേക്ക് പന്തെത്തിച്ചത് ഫോഡനായിരുന്നു. ഇംഗ്ലീഷ് താരത്തിന്റെ ഹാട്രിക് മികവിൽ 3-1നാണ് മാഞ്ചസ്റ്റർ സിറ്റി ജയിച്ച് കയറിയത്.

ആദ്യപകുതിയിൽ ഗോൾപോസ്റ്റിനെ ലക്ഷ്യമിട്ട് 10 ഷോട്ടുകളാണ് മാഞ്ചസ്റ്റർ അടിച്ചത്. എന്നാൽ, ആദ്യപകുതിയിലെ 45 മിനിറ്റിലും ബ്രെന്റ്ഫോഡിന്റെ വലകുലുക്കാൻ സിറ്റിക്കായില്ല. മാർക്ക് ഫ്ലെക്കിൻ ഗോൾവലക്ക് മുന്നിൽ ഉറച്ചുനിന്നതോടെയാണ് ഗോളെന്ന സിറ്റി സ്വപ്നം അകന്ന് പോയത്. ഒമ്പത് സേവുകളാണ് ​ബ്രെന്റ്ഫോഡ് ഗോൾകീപ്പർ നടത്തിയത്. ഇതിനിടെ നീൽ മൗപേയുടെ ഗോളിൽ ബ്രെന്റ്ഫോഡ് മുന്നിലെത്തിയതോടെ സിറ്റി വിയർത്തു.

എന്നാൽ, ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ഫോഡൻ സിറ്റിക്കായി ആദ്യ വെടിപൊട്ടിച്ചു. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ഫോഡൻ ഫ്ലെക്കിനിന്റെ പ്രതിരോധം ഭേദിച്ച് സിറ്റിക്കായി ആദ്യ ഗോൾ നേടി. രണ്ടാം പകുതിയുടെ എട്ടാം മിനിറ്റിൽ ഫോഡൻ വീണ്ടും ബെന്റ്ഫോഡിന്റെ വലകുലുക്കി. 70ാം മിനിറ്റിലായിരുന്നു ഫോഡന്റെ മൂന്നാം ഗോൾ.#brentford

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...