ക്ഷേമ പെൻഷൻ വർധിപ്പിക്കില്ല; കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വർധിപ്പിക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പെൻഷൻ 1600 രൂപയായി തുടരും. സാമൂഹ്യ സുരക്ഷാ പെൻഷൻ സമയബന്ധിതമായി നൽകാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യം പാർട്ടിക്കകത്ത് ഉയർന്നിരുന്നു. എന്നാൽ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ പെൻഷൻ വർധിപ്പിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്.

ഈ വർഷത്തെ കേരളീയം പരിപാടിക്കായി 10 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി പറഞ്ഞു. കേരളത്തിന്റെ നേട്ടങ്ങളെ കുറിച്ച് ഫീച്ചറുകളും മറ്റും തയ്യാറാക്കുന്നവർക്ക് പ്രോത്സാഹന സമ്മാനത്തിനായി 10 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.

2020-21ൽ കേരളത്തിന്റെ മൊത്തം ചെലവ് 1,38,884 കോടി രൂപയായിരുന്നു. 2022-23ൽ അത് 1,58,738 കോടി രൂപയായി ഉയർന്നു. ഈ വർഷം അവസാനമാവുമ്പോഴേക്കും അത് 1,68,407 കോടി രൂപയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഏകദേശം 30,000 കോടി രൂപയുടെ വർധനവാണ് മൂന്ന് വർഷത്തിനിടയിൽ ഉണ്ടായത്. സാമൂഹ്യക്ഷേമ പദ്ധതികൾ വേണ്ടെന്നുവച്ച് ചെലവ് നിയന്ത്രിക്കാൻ സർക്കാർ തയ്യാറല്ലെന്നും ധനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...