ഡൽഹി: ഡൽഹി മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ഇ ഡിക്ക് ഇന്ന് മുന്നിൽ ഹാജരാകില്ല. തുടർച്ചയായ അഞ്ചാം തവണയാണ് കെജ്രിവാളിന് ഇഡി സമൻസ് അയക്കുന്നത്. ഛണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് ഡൽഹിയിൽ ആംആദ്മി നടത്തുന്ന മാർച്ചിൽ കെജ്രിവാൾ പങ്കെടുക്കും.
ചണ്ഡീഗഡിൽ കഴിഞ്ഞ ദിവസങ്ങളിൽ മേയർ ഇലക്ഷൻ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി കോൺഗ്രസ് സഖ്യം ബി ജെ പി ക്കെതിരായി പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത് വോട്ട് തിരിമറി ആണെന്ന ആരോപണം ഉന്നയിച്ചാണ് ആം ആദ്മി പാർട്ടി പ്രക്ഷോഭം തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ ജനുവരി 17, ജനുവരി 3, ഡിസംബർ 21, നവംബർ 2 തീയതികളിൽ സമൻസ് അയച്ചിരുന്നുവെങ്കിലും ഡൽഹി മുഖ്യമന്ത്രി ഹാജരായിരുന്നില്ല. ഇഡി സമൻസ് നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് കെജ്രിവാളിൻ്റെ ആരോപണം.
Read More:- വയനാട്ടിൽ വീണ്ടും ജനവാസ മേഖലയിൽ കാട്ടാന