മിഷിന്റെ ഉദ്ഘാടനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള നിർവഹിച്ചു

കോഴിക്കോട്: സാഹോദര്യവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതിന്​ കോഴിക്കോട്​ കേന്ദ്രീകരിച്ച്​ രൂപവത്​കരിച്ച മലബാർ ഇനീഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണിയുടെ ഉദ്ഘാടനം ഗോവ ഗവർണർ അഡ്വ. പി.എസ്​. ശ്രീധരൻപിള്ള നർവഹിച്ചു. സമൂഹത്തിലെ നിഷേധാത്മകത ഇല്ലാതാകണമെങ്കിൽ സർഗാത്മകത വളർത്തിക്കൊണ്ടുവരണമെന്ന്​ അദ്ദേഹം പറഞ്ഞു.
ഇന്ന് കേരളത്തിൽ സംഭവിക്കുന്നത് മറിച്ചാണ്​. ജാഗ്രതയുള്ള സമൂഹത്തിനാണ് ജനാധിപത്യ സംവിധാനത്തിൽ നിയമങ്ങളെക്കാൾ കരുത്തുള്ളത്. ജനമനസ്സുകൾ ഒന്നിച്ചാൽ അസാധ്യമായ ഒന്നുമില്ല. ഏകീകൃതമായ മനസ്സുകളെ അരക്കിട്ടുറപ്പിക്കാൻ കഴിയുന്ന മിഷ് ഇന്ത്യക്കു മാതൃകയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അബ്ദുസ്സമദ് സമദാനി എം.പി മുഖ്യ പ്രഭാഷണം നടത്തി. പച്ചക്ക് വർഗീയത പറയുന്നതിൽ യാതൊരു മടിയുമില്ലാതെ സമൂഹം എത്തിയ കാലത്ത്​ ഇതിനെ ഇല്ലാതാക്കാനും ചെറുക്കാനും റ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...