തിരുവനന്തപുരം ജോലിക്ക് പകരം ഭൂമി അഴിമതി കേസിൽ രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവ് ഇഡിക്ക് മുന്നിൽ ഹാജരായി. പട്നയിലെ ഇഡി ഓഫീസിൽ ഇന്ന് രാവിലെയാണ് അദ്ദേഹം ഹാജരായത്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി സമൻസ് അയച്ചിരുന്നു. അതേസമയം മകൻ തേജസ്വി യാദവ് നാളെ ഇഡിക്ക് മുന്നിൽ ഹാജരാകും.
മൂത്ത മകളും രാജ്യസഭാ എംപിയുമായ മിസ ഭാരതിയോടൊപ്പം രാവിലെ 11 മണിയോടെയാണ് റാബ്രി വസതിയിൽ നിന്ന് ലാലു ഇഡി ഓഫീസിലെത്തിയത്. ലാലുവിന്റെ വരവിന് മുന്നോടിയായി ആർജെഡി അനുയായികൾ ഇഡി ഓഫീസിൽ തടിച്ചുകൂടി. നിരവധി ആർജെഡി എംഎൽഎമാരും എത്തിയിരുന്നു. തുടർന്ന് ആർജെഡി പ്രവർത്തകർ ലാലുവിൻ്റെ കാർ വളയുകയും അദ്ദേഹത്തെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
Read More:- നന്ദിപ്രമേയ ചർച്ച ഇന്ന്; ഗവർണർക്കെതിരെ സഭയിൽ കടുത്ത വിമർശനങ്ങൾ ഉയർത്തും