തിരുവനന്തപുരം സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെ അഞ്ച് മാസത്തെ കുടിശ്ശിക ഉടന്‍ തീര്‍പ്പാക്കണമെന്ന് പ്രതിപക്ഷം നിയമസഭയില്‍. പി സി വിഷ്ണുനാഥ് എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പെന്‍ഷന്‍ കുടിശ്ശിക നല്‍കാനുള്ളതല്ല സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും നവകേരള സദസ് നടത്തിപ്പിലെ അവകാശവാദങ്ങള്‍ മാത്രമാണ് സര്‍ക്കാരിന്റെ പരിഗണനയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷ ബഹിഷ്‌കരണത്തോടെയാണ് സഭയില്‍ ഇന്ന് നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് തുടക്കമായത്. നന്ദിപ്രമേയ ചര്‍ച്ചയില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. ഗവര്‍ണര്‍ പദവി തന്നെ വേണ്ട, ഭരണഘടനാ ഭേദഗതി വേണമെന്നാണ് ആവശ്യം, നിലയില്ലാതെ പോയി നിലമേലെത്തി നിലത്തിരുന്നു ഗവര്‍ണര്‍ എന്ന് ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. നിയമസഭയ്ക്ക് പുറത്ത് പ്ലക്കാര്‍ഡുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതുവരെ പ്രതിഷേധം തുടരുമെന്നും സംസ്ഥാനം നേരിടുന്നത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
Read More:- പൗരത്വ ഭേദഗതി നിയമം ഏഴ് ദിവസത്തിനകം നടപ്പാക്കും കേന്ദ്ര മന്ത്രി ശാന്തനു ഠാക്കൂർ