ചിറയിന്‍കീഴ് : മേല്‍പ്പാല നിര്‍മ്മാണം അവസാനഘട്ടത്തില്‍ എത്തി എങ്കിലും പ്രവര്‍ത്തന സജ്ജമാകാന്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരും. ഇതില്‍ ചിറയിന്‍കീഴ് റെയില്‍വേ ഗേറ്റിനു സമീപത്തെ നിര്‍മാണത്തിനാണ് കാലതാമസമെടുക്കുന്നത്. റെയില്‍വേ ലൈനിന് അപ്പുറവും ഇപ്പുറവുമായി എട്ട് പില്ലറുകളാണ് ഇവിടെ നിര്‍മിക്കുന്നത്. ഇവ തമ്മില്‍ കണക്റ്റ് ചെയ്ത് റെയില്‍വേ ലൈനിന് മുകളിലൂടെ ഗര്‍ഡറുകള്‍ സ്ഥാപിച്ച് അവയ്ക്ക് മുകളില്‍ സ്ലാബിടേണ്ടതുണ്ട്. പാളങ്ങള്‍ക്ക് ഇരുവശങ്ങളിലുമുള്ള കോണ്‍ക്രീറ്റ് തൂണുകളുടെ പണി റെയില്‍വേ പൂര്‍ത്തീകരിച്ചു. പൈല്‍ ക്യാപ്പ് നിര്‍മാണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
ഈ മാസം അവസാനത്തോടെ ഇത് പൂര്‍ത്തിയാകും. ഈ ഭാഗത്തേക്കുള്ള കോമ്പോസിറ്റ് ഗര്‍ഡറുകളുടെ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞതായും അടുത്തമാസം തന്നെ അവ എത്തിക്കുമെന്നുമാണ് റെയില്‍വേ പറയുന്നത്. അതുകൊണ്ടു തന്നെ റെയില്‍വേ കരാര്‍ പ്രകാരമുള്ള ജോലികള്‍ പൂര്‍ത്തിയാകാന്‍ ഏപ്രില്‍ വരെ കാത്തിരിക്കേണ്ടിവരും. നിര്‍മ്മാണം അവസാനഘട്ടത്തില്‍റെയില്‍വേ ഭാഗം ഒഴികെ 11 സ്പാനുകളിലെ തൊണ്ണൂറുശതമാനം പണികളും നാല്പത്തഞ്ച് ശതമാനം ഡ്രെയിനേജ് ജോലികളും പൂര്‍ത്തിയായി. സൈഡ് വാള്‍ നിര്‍മ്മാണവും അവസാനഘട്ടത്തിലാണ്. മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിനായി കിഫ്ബിയില്‍ നിന്നു 25 കോടിയോളം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല. സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചറായി കേരളത്തില്‍ നിര്‍മിക്കുന്ന ആദ്യത്തെ മേല്‍പ്പാലമാണിത്.