കൊച്ചി: കളമശ്ശേരി വിദ്യാനഗർ കോളനിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ 11 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി. കൊല്ലം സ്വദേശി ഷാരൂഖ്, കരുനാഗപ്പള്ളി സ്വദേശിയായ അജ്മൽ, പാലക്കാട് സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായതെന്ന് സ്പെഷൽ ബ്രാഞ്ച് അറിയിച്ചു. രാത്രി വൈകിയാണ് സംഭവം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. നടപടിക്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.