മകളെ പീഡിപ്പിച്ചു; പിതാവിന് 88 വര്‍ഷം കഠിനതടവ്‌

മ​ഞ്ചേ​രി: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത മ​ക​ളെ വ​ര്‍ഷ​ങ്ങ​ളോ​ളം ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ 49കാ​ര​നാ​യ പി​താ​വി​നെ മ​ഞ്ചേ​രി ഫാ​സ്റ്റ് ട്രാ​ക്ക് സ്പെഷ്യ​ല്‍ കോ​ട​തി (ര​ണ്ട്) ജ​ഡ്ജി എ​സ്. ര​ശ്മി വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 88 വ​ര്‍ഷം ക​ഠി​ന​ത​ട​വി​നും 60,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. 2010ല്‍ ​അ​തി​ജീ​വി​ത ഒ​ന്നാം​ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യം മു​ത​ല്‍ 2018 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ പ്ര​തി കു​ട്ടി​യെ പ​ല​ത​വ​ണ ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നാ​യി​രു​ന്നു കേ​സ്.

പ്ര​തി പി​ഴ​യ​ട​ക്കു​ക​യാ​ണെ​ങ്കി​ല്‍ തു​ക അ​തി​ജീ​വി​ത​ക്ക് ന​ല്‍ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു. സ​ര്‍ക്കാ​രി​ന്റെ വി​ക്ടിം കോ​മ്പ​ന്‍സേ​ഷ​ന്‍ ഫ​ണ്ടി​ല്‍നി​ന്നും അ​തി​ജീ​വി​ത​ക്ക് ന​ഷ്ട​പ​രി​ഹാ​ര തു​ക ല​ഭ്യ​മാ​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി ജി​ല്ല ലീ​ഗ​ല്‍ സ​ര്‍വി​സ​സ് അ​തോ​റി​റ്റി​ക്ക് നി​ര്‍ദേ​ശം ന​ല്‍കി.മ​ല​പ്പു​റം വ​നി​ത പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്.​ഐ ടി.​എം. സ​ജി​നി ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ റ​സി​യ ബം​ഗാ​ള​ത്ത് ആ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...