വാഷിങ്ടണ്‍ : യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ മാധ്യമപ്രവര്‍ത്തക ജീന്‍ കരോള്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ഉത്തരവ്. ട്രംപിന് 8.33 മില്യണ്‍ ഡോളര്‍ പിഴ ശിക്ഷ വിധിച്ച് ന്യൂയോര്‍ക്ക് സിറ്റി ജൂറി. 2019ലെ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ നല്‍കിയ പരാതിയിലാണ് വിധി. ജീന്‍ കരോള്‍ ആവശ്യപ്പെട്ടതിലും എട്ടിരട്ടി നഷ്ടപരിഹാരമാണ് കോടതി വിധിച്ചത്. അതേസമയം, വിധി പരിഹാസ്യമാണെന്നും അപ്പീല്‍ പോകുമെന്നും ട്രംപ് അറിയിച്ചു.
മൂന്ന് മണിക്കൂര്‍ നീണ്ട വാദത്തിനൊടുവിലാണ് ശിക്ഷ വിധിച്ചത്. വാദം തുടങ്ങുന്ന സമയത്ത് ട്രംപ് കോടതിയിലുണ്ടായിരുന്നു. എന്നാല്‍, വിധി തനിക്ക് പ്രതികൂലമാകുമെന്ന് മനസ്സിലായതോടെ അദ്ദേഹം ഇറങ്ങിപ്പോയി.
സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്കുള്ള താക്കീതാണ് ഈ വിധിയെന്ന് കരോള്‍ പറഞ്ഞു. 2024ലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ പ്രചാരണം നടത്തുന്നതിനിടെ വന്ന വിധി ട്രംപിന് വലിയ തിരിച്ചടിയാണ്.#TRUMP