നിതീഷ് കുമാര്‍ എന്‍ഡിഎയിലേക്ക്; തീരുമാനത്തില്‍ മാറ്റമില്ല

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎയിലേക്ക് മടങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സൂചനകള്‍. കൂടിക്കാഴ്ചക്ക് സമയം ചോദിച്ചിട്ടും നിതീഷ് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമാക്കി ആര്‍ജെഡി നേതൃത്വം. നിതീഷിന്റെ നീക്കത്തില്‍ ജെഡിയുവിലും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മഹാസഖ്യം ഉപേക്ഷിക്കരുതെന്ന് മുന്‍ അധ്യക്ഷന്‍ ലലന്‍ സിംഗടക്കം ഒരു വിഭാഗം നേതാക്കള്‍ നിതീഷിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും എന്‍ഡിഎയിലേക്ക് പോകുമെന്ന നിലപാടിലാണ് നിതീഷ് കുമാര്‍.

അതേസമയം, നിതീഷ് കുമാര്‍ എന്‍ഡിഎയിലേക്കെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ ബിഹാറില്‍ ഇന്ന് ബിജെപി സംസ്ഥാന നിര്‍വാഹക സമിതി യോഗം ചേരും. പാറ്റ്‌നയില്‍ നടക്കുന്ന യോഗത്തില്‍ സഖ്യ വിപുലീകരണ സമിതിയംഗം വിനോദ് താവ്‌ഡെയും പങ്കെടുക്കും. അതിനിടെ, ബിഹാറിലെ സാഹചര്യം അമിത് ഷാ വിലയിരുത്തി. ഇതിനിടെ നിതീഷ് കുമാര്‍ ഞായറാഴ്ച നിയമസഭ കക്ഷി യോഗം വിളിച്ചത് അഭ്യൂഹങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.

ബി ജെ പിക്കൊപ്പം സര്‍ക്കാരുണ്ടാക്കില്ലെന്ന് പ്രഖ്യാപിച്ച് ജെ ഡി യു ബിഹാര്‍ അധ്യക്ഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ സഖ്യം വിട്ട് നിതീഷ് കുമാറും ജെ ഡി യുവും എന്‍ ഡി എ മുന്നണിയുടെ ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകള്‍ ജെ ഡി യു ബിഹാര്‍ അധ്യക്ഷന്‍ ഉമേഷ് കുശ്വാഹ നിഷേധിച്ചിരുന്നു. ഇന്ത്യ സഖ്യത്തില്‍ തുടരുമെന്ന് ജെ ഡി യു ബിഹാര്‍ അധ്യക്ഷന്‍ വ്യക്തമാക്കി. എന്നാല്‍ ഉമേഷ് കുശ്വാഹയുടെ പ്രതികരണത്തിന് പിന്നാലെ ആരുടെ മുന്നിലും വാതിലുകള്‍ അടച്ചിട്ടില്ലെന്ന പ്രഖ്യാപനവുമായി ബി ജെ പി നേതാവ് സുശീല്‍ മോദി എം പി രംഗത്തെത്തി. നിതീഷ് കുമാര്‍ അടക്കം ആരുടെ മുന്നിലും എന്‍ ഡി എയുടെ വാതിലുകള്‍ അടച്ചിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും സുശീല്‍ മോദി അഭിപ്രായപ്പെട്ടു.#nda

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...