എ​മി​റേ​റ്റി​ൽ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ നി​ക്ഷേ​പ​ക​ർ​ക്ക്​ ഗോ​ൾ​ഡ​ൻ വി​സ എ​ളു​പ്പ​മാ​ക്കി

ദു​ബൈ: എ​മി​റേ​റ്റി​ൽ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ നി​ക്ഷേ​പ​ക​ർ​ക്ക്​ ഗോ​ൾ​ഡ​ൻ വി​സ ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മം എ​ളു​പ്പ​മാ​ക്കി. വ​സ്തു​ക്ക​ൾ വാ​ങ്ങു​മ്പോ​ൾ 10ല​ക്ഷം ദി​ർ​ഹം ഡൗ​ൺ പേ​മെ​ന്‍റ(​തു​ട​ക്ക​ത്തി​ൽ ന​ൽ​കു​ന്ന തു​ക) ന​ൽ​കി​യി​രി​ക്ക​ണ​മെ​ന്ന മാ​ന​ദ​ണ്ഡ​മാ​ണ്​ ഒ​ഴി​വാ​ക്കി​യ​ത്. ഇ​തോ​ടെ നി​ര​വ​ധി റി​യ​ൽ എ​സ്​​റ്റേ​റ്റ്​ നി​ക്ഷേ​പ​ക​ർ​ക്ക്​ ഗോ​ൾ​ഡ​ൻ വി​സ​ക്ക്​ വ​ഴി തു​റ​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. 20ല​ക്ഷം ദി​ർ​ഹ​മി​ൽ കൂ​ടു​ത​ൽ മൂ​ല്യ​മു​ള്ള വ​സ്തു​വാ​ണെ​ങ്കി​ൽ പ്രാ​ഥ​മി​ക​മാ​യി അ​ട​ച്ച തു​ക എ​ത്ര​യെ​ന്ന്​ പ​രി​ഗ​ണി​ക്കാ​തെ 10 വ​ർ​ഷ വി​സ​ക്ക്​ അ​പേ​ക്ഷി​ക്കാ​മെ​ന്നാ​ണ്​ വി​വി​ധ ക​ൺ​സ​ൽ​ട്ട​ൻ​സി​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്.

ദു​ബൈ​യി​ൽ വീ​ടു​ക​ൾ​ക്കും മ​റ്റും ആ​ദ്യ​ത്തെ ഡൗ​ൺ പേ​മെ​ന്റി​നു​ശേ​ഷം പ്ര​തി​മാ​സം ഒ​രു​ശ​ത​മാ​നം മു​ത​ൽ അ​ഞ്ച് വ​രെ ന​ൽ​കു​ന്ന രീ​തി​യി​ൽ 25 വ​ർ​ഷം വ​രെ​യു​ള്ള സ്കീ​മു​ക​ളാ​ണ്​ നി​ല​വി​ലു​ള്ള​ത്. ദു​ബൈ​യി​ൽ ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ലാ​യി റി​യ​ൽ എ​സ്​​റ്റേ​റ്റ്​ നി​ര​ക്കു​ക​ൾ വ​ലി​യ രീ​തി​യി​ൽ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും വി​ല്ല​ക​ളു​ടെ​യും അ​പ്പാ​ർ​ട്​​മെ​ന്‍റു​ക​ളു​ടെ​യും വി​ല​യി​ൽ വ​ലി​യ വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഗോ​ൾ​ഡ​ൻ വി​സ അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​വു​ണ്ടാ​കു​ന്ന​താ​യാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

നി​ക്ഷേ​പ​ക​ർ, സം​രം​ഭ​ക​ർ, ശാ​സ്ത്ര​ജ്ഞ​ർ, മി​ക​വ്​ പു​ല​ർ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ, ആ​രോ​ഗ്യ രം​ഗ​ത്തെ വി​ദ​ഗ്​​ധ​ർ, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക്​ ല​ഭി​ക്കു​ന്ന ഗോ​ൾ​ഡ​ൻ വി​സ​ക്ക്​ നി​ര​വ​ധി അ​പേ​ക്ഷ​ക​രാ​ണു​ള്ള​ത്.#golden-visa

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...