കൊച്ചി: കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ പ്രഥമ അന്താരാഷ്ട്ര സ്പോർട്സ് സമ്മിറ്റ് കേരളക്ക് തുടക്കമായി. കേരളത്തെ വെൽനസ് ആൻഡ് ഫിറ്റ്നസ് സെൻറർ ആക്കി മാറ്റുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാലുദിവസം നീണ്ടുനിൽക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിയിൽ കായികരംഗത്തെ പ്രഗൽഭരടക്കം പങ്കെടുക്കും.
13 വേദികളിലായി 105 ദേശീയ- അന്തർ ദേശീയ വിദഗ്ധർ പങ്കെടുക്കുന്ന വിവിധ സെമിനാറുകളും കോൺഫറൻസുകളും സ്പോർട്സ് സമ്മിറ്റിൻ്റെ ഭാഗമായി നടക്കും. കേരളത്തിന്റെ കായിക നയം വ്യക്തമാക്കുന്നതായിരിക്കും സമ്മിറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയനും കായിക മന്ത്രി വി അബ്ദുറഹിമാനും പറഞ്ഞു. എല്ലാവരും ഒരേ മനസ്സോടെ മുന്നോട്ടുവന്നാൽ നമ്മുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി.
കായിക നയം രൂപീകരിക്കുമ്പോഴും ചില പോരായ്മകൾ നിലനിൽക്കുന്നുണ്ടെപ്രഥമ അന്താരാഷ്ട്ര സ്പോർട്സ് സമ്മിറ്റ് കേരളക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ തുടക്കംന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഒരുകാലത്ത് മുൻനിരയിൽ ഉണ്ടായിരുന്ന പല കായികയിനങ്ങളിലും നാം പിന്നിൽ പോയി. അത് തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കായിക മേഖലയിൽ സർക്കാർ നിക്ഷേപത്തിനൊപ്പം സ്വകാര്യ പങ്കാളിത്തം കൂടി സമ്മിറ്റിന്റെ ഭാഗമായി ഉദ്ദേശിക്കുന്നുണ്ട്. 20ലധികം വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മിറ്റിൻ്റെ ഭാഗമാകും. ഇതിലൂടെ കണ്ടെത്തുന്ന ആശയങ്ങൾ പരമാവധി വേഗം നടപ്പിലാക്കുകയാണ് ലക്ഷ്യം. നാലുദിവസം നീണ്ടുനിൽക്കുന്ന പരിപാടി 26ന് സമാപിക്കും.