ദുബായ്: യു.എ.ഇയിലെ സ്ഥാപനങ്ങളുടെ തൊഴിൽ വിസയിൽ 20 ശതമാനം വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകണമെന്ന നിയമം കർശനമാക്കി. നീക്കം യു.എ.ഇയിൽ ജോലി നോക്കുന്ന ഇന്ത്യക്കാർക്ക് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ. തൊഴിൽ വിസയിൽ ഏറിയ പങ്കും ഇന്ത്യൻ ജീവനക്കാർ ജോലി ചെയ്യുന്ന നിരവധി കമ്പനികൾ യു.എ.ഇയിലുണ്ട്. ഇത്തരം സ്ഥാപനങ്ങൾ തൊഴിൽ വിസയ്ക്ക് അപേക്ഷിക്കമ്പോൾ ഇനി 20 ശതമാനം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകണം. അതേ സമയം, നിയമത്തിലൂടെ ഒരു രാജ്യത്തിനും നിയന്ത്രണമേർപ്പെടുത്തുകയല്ലെന്നും വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തൊഴിൽ സാദ്ധ്യതകൾ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മാനവ വിഭവശേഷി മന്ത്രാലയം പറയുന്നു.