യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ

മലപ്പുറം: യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. മങ്കട വെള്ളില സ്വദേശിയും പന്തല്ലൂർ കിഴക്കുപറമ്പ് സ്വദേശി മദാരിക്കുപ്പേങ്ങൽ നിസാറിന്‍റെ ഭാര്യയുമായ തഹ്ദിലയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ഭർതൃപിതാവ് പന്തല്ലൂർ കിഴക്കുപറമ്പ് സ്വദേശി അബൂബക്കര്‍ അറസ്റ്റിലായത്.
കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി ഒമ്പതോടെയാണ് കിഴക്കുംപറമ്പ് സ്വദേശി നിസാറിന്റെ ഭാര്യ തഹ്‌ദിലയെ ഭർതൃ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.ഭർതൃവീട്ടുകാർ തഹ്ദിലയുടെ ബന്ധുക്കളെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.ഉടൻ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും അതിന് വഴങ്ങിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഭർതൃപിതാവിനും ഭർതൃ മാതാവിനുമെതിരെ ബന്ധുക്കൾ നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഗാർഹിക പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.ഭർതൃപിതാവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...