അമ്മയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ 14കാരിയെ ഗർഭിണിയാക്കി, അറസ്റ്റിലായത് ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ യുവാവ്

വയനാട്: പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കർണാടക സ്വദേശിയെ പൊലീസ് അറസ്റ്റുചെയ്തു. കുട്ട കെ ബേഡഗ മത്തിക്കാട് എസ്റ്റേറ്റിലെ മണിവർണൻ എന്ന ഇരുപത്തൊന്നുകാരനാണ് അറസ്റ്റിലായത്. വയനാട് മെഡിക്കൽകോളേജിൽ അമ്മയുടെ പ്രസവത്തിന് കൂട്ടിരിക്കാണ് പെൺകുട്ടി എത്തിയത്. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് മണിവർണൻ എത്തിയത്. ആശുപത്രിയിൽ വച്ച് മണിവർണൻ പെൺകുട്ടിയെ പരിചയപ്പെടുകയും പ്രലോഭിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. 2023 സെപ്റ്റംബറിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. മണിവർണനിൽ നിന്ന് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തുവന്നതോടെ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് പ്രതി പിടിയിലായത്. ഇയാൾക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...