രണ്ട് കാരണങ്ങൾ കൊണ്ട് ഉത്സവ ചടങ്ങുകൾക്ക് ആനകളെ കിട്ടാനില്ല; ഡിമാൻഡ് കൂടിയതോടെ പേരുകേട്ടവയ്‌ക്ക് അരക്കോടി വരെ നൽകണം

കോട്ടയം: ഉത്സവ ചടങ്ങുകൾക്ക് കൊഴുപ്പേകാൻ തലയെടുപ്പുള്ള ആനകളെ തേടി നെട്ടോട്ടത്തിലാണ് ക്ഷേത്ര കമ്മിറ്റിക്കാർ. നാട്ടാനകളുടെ എണ്ണം കുറഞ്ഞതിനൊപ്പം പലതും മദപ്പാടിലുമായതോടെ എഴുന്നള്ളിപ്പിന് ആനകളെ കിട്ടാത്ത സ്ഥിതിയാണ്. ഡിമാൻഡ് കൂടിയതോടെ ആനകൾക്ക് അരലക്ഷം രൂപയും, തലപ്പൊക്കമുള്ള ആനകൾക്ക് ഒരു ദിവസത്തെ ഏക്കം ഒരു ലക്ഷം രൂപ വരെയും ഉയർന്നത് ഉത്സവ ചെലവും ഇരട്ടിയാക്കി.

ഏപ്രിൽ വരെ കേരളത്തിൽ ഉത്സവ സീസണാണ്. ആനകളില്ലാത്തതിനാൽ പല ക്ഷേത്രങ്ങളിലും എഴുന്നള്ളിപ്പിന് ജീവത ഉപയോഗിച്ചു തുടങ്ങി. കരിയും കരിമരുന്നും വേണ്ടെന്ന ശ്രീനാരായണ ഗുരുദേവ വാക്യമനുസരിച്ച് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കീഴിലുള്ള നാഗമ്പടം മഹാദേവക്ഷേത്രോത്സവത്തിന് ഇക്കുറി ആനയും വെടിക്കെട്ടും ഒഴിവാക്കിയിരിക്കുകയാണ്. ടി.ബിയും അനാരോഗ്യവുമെല്ലാം നാട്ടാനകളുടെ ജീവനെടുക്കുകയാണ്. എരണ്ടക്കെട്ടും ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളും, ശുദ്ധജലത്തിന്റെ ലഭ്യതക്കുറവും, വൈറസ് രോഗങ്ങളും അണുബാധയും ബാധിച്ച് ആനകൾ ചെരിയുന്നത് കൊവിഡിന് ശേഷം വർദ്ധിച്ചു.

പാട്ടം കൊടുക്കൽ ലാഭം

സംരക്ഷണ ചെലവ് ലാഭിക്കാൻ മിക്ക ഉടമസ്ഥരും ആനകളെ ഉത്സവസീസണിൽ പാട്ടത്തിന് നൽകുകയാണ്. പേരുള്ള ആനകൾക്ക് ഒരു സീസണ് അമ്പത് ലക്ഷം രൂപ വരെ പാട്ടം ലഭിക്കും. ഭക്ഷണവും ആനക്കാരനുള്ള ചെലവും അടക്കം പാട്ടമാണ് ലാഭമെന്ന കണക്കുകൂട്ടലിലാണ് ആന ഉടമസ്ഥർ. സംസ്ഥാനത്ത് 521 നാട്ടാനകളുണ്ടെന്ന് വനം വകുപ്പിന്റെ സെൻസസിൽ കണ്ടെത്തിയത്. 401 കൊമ്പനും, 98 പിടിയാനകളും, 22 മോഴകളും. ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കാറുള്ളത് 300 ൽ താഴെ.

നാട്ടാനകളുടെ കണക്ക്

തൃശൂർ : 145

കോട്ടയം : 64

കൊല്ലം : 61

പാലക്കാട് : 55

തിരുവനന്തപുരം : 48

ഇടുക്കി : 48

പത്തനംതിട്ട : 25

എറണാകുളം : 23

ആലപ്പുഴ : 20

കോഴിക്കോട് : 12

മലപ്പുറം : 7

കൊവിഡിന് ശേഷം ചെരിഞ്ഞവ

2020 : 24

2021: 24

2022 : 32

2023 : 36

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...