മുഖ്യമന്ത്രിക്ക് CMRLൽ പരോക്ഷ നിയന്ത്രണം; ROC റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ പേരും

തിരുവനന്തപുരം: CMRL – എക്‌സാലോജിക്ക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരാമർശിച്ച് ROC റിപ്പോർട്ട്. മുഖ്യമന്ത്രിക്ക് CMRLൽ പരോക്ഷ നിയന്ത്രണമുണ്ടെന്നും KSIDC ക്ക്‌ ഓഹരിയുള്ള കമ്പനിയാണ് CMRL എന്നും ROC റിപ്പോർട്ടിൽ പറയുന്നു. വീണയ്ക്കൊപ്പം മുഖ്യമന്ത്രിയുടെ പേരും ROC റിപ്പോർട്ടിൽ പരാമർശിക്കുന്നത് അതീവ ​ഗൗരവകരമാണ്.
എക്സാലോജിക്കുമായി നടന്നത് തല്പര കക്ഷി ഇടപാടെന്നും ഇത് വെളിപ്പെടുത്താതിരുന്നത് നിയമലംഘനമെന്നും റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടിൽ ദുരൂഹതയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ്(ROC) റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
സിഎംആർഎലിൽ നിന്ന് പണം വാങ്ങിയത് പ്രതിഫലത്തിനാണെന്ന് തെളിയിക്കുന്ന ഒരു രേഖയും എക്‌സാലോജികിന് ഹാജരാക്കാനിയില്ലെന്നും എന്നാൽ വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചെന്ന വിവരം എക്‌സാലോജിക് കൈമാറിയെന്നും ബെംഗളൂരു ആർഒസിയുടെ റിപ്പോർട്ട് പറയുന്നു. വിഷയം അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിനു വിടാമെന്ന് ബെംഗളൂരു ആർഒസി റിപ്പോർട്ടിൽ പറയുന്നു. എക്സാലോജിക്കിനെതിരെ അന്വേഷണം സിബിഐക്കോ ഇഡിക്കോ വിടാമെന്നും ആർഒസി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
സിഎംആർഎല്ലുമായിയുളള കരാറിന്റെ വിശദാംശങ്ങൾ എക്‌സാലോജിക്ക് മറച്ചുവച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട് സെക്ഷൻ 447, 448 പ്രകാരം നടപടിയെടുക്കാമെന്നും ആർഒസി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പിഴയും തടവ് ശിക്ഷയും ലഭിക്കാവുന്ന വകുപ്പുകളാണ് നടപടി ശുപാർശയിൽ ആർഒസി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
അതേസമയം എക്‌സാലോജിക്കിനെതിരെ കേന്ദ്ര എജൻസിയുടെ അന്വേഷണം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിൻ്റേതായിരുന്നു ഉത്തരവ്. വീണാ വിജയൻ്റെ കമ്പനി കൈപ്പറ്റിയ തുകയെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുക. നാല് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിനെതിരെയും പൊതുമേഖല സ്ഥാപനമായ വ്യവസായ വികസന കോർപറേഷനെതിരെയുമാണ് അന്വേഷണം.

Read More:- പൂജപ്പുരയിലെ സ്വീകരണം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...