ഗാസയിൽ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നു : നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ 500 ലേറെപ്പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാസ അല്‍ അഹ്‌ലി ആശുപത്രിയില്‍ ദാരുണമായി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവം ഞെട്ടലുണ്ടാക്കിയെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. സംഘര്‍ഷത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുവെന്നും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ”ഗാസയിലെ അല്‍അഹ്‌ലി ആശുപത്രിയിലുണ്ടായ ദാരുണമായ സംഭവത്തില്‍ ഞെട്ടലുണ്ടായി.

ഇരകളുടെ കുടുംബങ്ങളെ ഹൃദയപൂര്‍വം അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നു. നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ഗൗരവമേറിയതും ആശങ്കാജനകവുമാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണം”- എക്‌സ് (ട്വിറ്റര്‍) പ്ലാറ്റ്‌ഫോമില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...