തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ ഇന്നും പ്രതിഷേധം. ഇന്ന് എറണാകുളം, പാലക്കാട് ജില്ലകളിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഇതിന് പുറമെ രാഹുലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമർശത്തിനെതിരെ വക്കീൽ നോട്ടീസ് അയക്കാനും യൂത്ത് കോൺഗ്രസ് തീരുമാനമുണ്ട്.
ഇന്നലെ യൂത്ത് കോൺഗ്രസ് നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷമുണ്ടായിരുന്നു. യു.ഡി.എഫ് യുവജന സംഘടനകളുടെ കൂട്ടായ്മയായ യു.ഡി.വൈ.എഫ് 11 മുതൽ 15 വരെ സംസ്ഥാനത്ത് പ്രതിഷേധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. 15ന് യു.ഡി.വൈ.എഫ് യോഗം ചേർന്ന് തുടർ സമരപരിപാടികൾ ആസൂത്രണം ചെയ്യും.#protest
Read more- വീണാ വിജയനെതിരെ അന്വേഷണത്തിന് കേന്ദ്രം