തിരുവാഭരണ ഘോഷയാത്ര നാളെ; ഇത്തവണ പ്രത്യേക ചടങ്ങുകളില്ല

പത്തനംതിട്ട: മകരവിളക്ക് ദിവസം അയ്യപ്പവിഗ്രത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര നാളെ പന്തളത്ത് നിന്ന് പുറപ്പെടും. കൊട്ടാരത്തിലെ കുടുംബാംഗം മരിച്ച സഹാചര്യത്തിൽ വലിയകോയിക്കൽ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ ഇക്കുറിയില്ല. കൊട്ടാരം പ്രതിനിധിയും ഘോഷയാത്രയെ അനുഗമിക്കില്ല. 15 ന് വൈകീട്ട് ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഉൾപ്പെടെ സ്വീകരിച്ച് സന്നിധാനത്തേക്ക് കൊണ്ടുപോകും. തുടർന്ന് തിരുവാഭരണം ചാർത്തി ദീപാരാധനയും പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയും.
അതേസമയം, മകരവിളിക്കിനായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താനും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും ശബരിമലയിൽ ഇന്ന് ഉന്നതതലയോഗം ചേരും. ദേവസ്വം പ്രസിഡന്‍റ്, സന്നിധാനം സ്പെഷ്യൽ ഓഫീസർ, ശബരിമല എഡിഎം തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. മകര വിളക്ക് ദർശനത്തിനായുള്ള പത്തു പോയിന്റുകളിലെ സുരക്ഷയും, മകരവിളക്ക് ദിവസം ജ്യോതി ദർശനത്തിനായി പുല്ലുമേടിലേക്ക് തീർത്ഥാടകരെ കയറ്റി വിടുന്ന കാര്യവും യോഗത്തിൽ ചർച്ച ചെയ്യും. മകരവിളക്കിനായി നട തുറന്ന ശേഷം മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ തീർത്ഥാടകരുടെ തിരക്ക് കുറവായിരുന്നു.

Read More:- മോദി അടുത്തമാസം തിരുവനന്തപുരം സന്ദർശിക്കാൻ സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...