തിരുവനന്തപുരം: യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധത്തിനിടെ പൊലിസ് ആളറിയാതെ തടഞ്ഞ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെ സെക്രട്ടറിയേറ്റിലേക്ക് കടത്തിവിടാന്‍ ഇടപെട്ട് മാധ്യമപ്രവര്‍ത്തകര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തനെയാണ് പൊലിസ് തടഞ്ഞത്. എന്നാല്‍ തന്നെ കടത്തിവിടാന്‍ ഇടപെട്ട മാധ്യമപ്രവര്‍ത്തകരോട് നീയൊക്കെ തെണ്ടാന്‍ പോ എന്നായിരുന്നു ദത്തന് പ്രതികരിച്ചത്. സെക്രട്ടേറിയേറ്റിന് മുന്നിലെ അനക്സ് കെട്ടിടത്തിന് മുന്നില്‍ സ്ഥാപിച്ച ബാരിക്കേഡിന് മുന്നിലായിരുന്നു സംഭവം.ബാരിക്കേഡ് കടന്ന് അകത്തുകയറിയ ദത്തന് പൊലിസ് ഉദ്യോഗസ്ഥനോട് സംസാരിച്ച് നടന്നുപോകുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയത്. ഉപരോധം നിമിത്തമുണ്ടായ ബുദ്ധിമുട്ടിനെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. മാധ്യമപ്രവര്‍ത്തകരെ കണ്ടയുടന്‍ ഒരു പണിയുമില്ലേടാ നിങ്ങള്‍ക്കൊക്കെ? അങ്ങനെയാണേല്‍ നീയൊക്കെ തെണ്ടാന്‍ പോ’ എന്നായിരുന്നു ദത്തന്റെ പ്രതികരണം.